പാലാ :ചരിത്രമുറങ്ങുന്ന കടനാട് പ്രദേശത്തെ നയിക്കുന്ന മെമ്പർ കൊണ്ട് വന്നത് ചരിത്ര നേട്ടം.
ജനറൽ സീറ്റായിരുന്ന കടനാട് വാർഡിൽ വനിതയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് തന്നെ; പാർട്ടിയും മുന്നണിയും തന്നിൽ അർപ്പിച്ച വിശ്വാസമാണെന്ന തിരിച്ചറിവിൽ നിന്നും വാർഡിലെയും പഞ്ചായത്തിലെയും എല്ലാവരെയും കോർത്തിണക്കിയുള്ള പ്രവർത്തനമായിരുന്നു ഉഷാ രാജു വിന്റേത്.അമ്മക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിനടിയിൽ ചേർത്ത് നിർത്തുന്ന കരുതലാണ് ഈ മെമ്പറിൽ നിന്നും കടനാടിന് കരഗതമായത്.
മുന്നണിയുടെ ഫ്ളക്സ് ബോർഡ് കടനാട് പഞ്ചായത്തിൽ ഉയർന്നപ്പോൾ അതിൽ എല്ലാ വാർഡിലെയും ഫ്ളക്സ് ബോർഡിൽ ഉഷാ രാജുവിന്റെ ചിത്രം ഉണ്ടായിരുന്നു .അതാണ് ഉഷ രാജുവിൽ മുന്നണി അർപ്പിച്ച വിശ്വാസം .ആ വിശ്വാസം കാത്ത് സൂക്ഷിച്ചു കൊണ്ടുള്ള വികസന തേരോട്ടമായിരുന്നു കടനാട്ടിൽ കണ്ടത് .കടനാടും കൊല്ലപ്പള്ളിയേയും കൂട്ടിച്ചേർത്തുകൊണ്ടുള്ള പാലത്തിനു ഒരു കോടി രൂപാ അനുവദിപ്പിച്ചു . സംസ്ഥാന സർക്കാറിന്റെ ഫണ്ടാണ് ഇതിനായി വിനിയോഗിച്ചത് .കേന്ദ്രത്തിന്റെ ഫണ്ട് വാർഡിൽ പല പദ്ധതികളിലുമായി വിനിയോഗിച്ചു.
ഹരിത കർമ്മ സേനയെ കർമ്മോല്സുകമാക്കിയുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്തു .പൂതക്കുഴി കുടിവെള്ള പദ്ധതി നല്ല നിലയിൽ മുന്നോട്ടു പോകുന്നു .നല്ല നിലയിൽ പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതിയിൽ സംസ്ഥാനത്തെ രണ്ടാം സ്ഥാനമാണ് ഈ കുടിവെള്ള പദ്ധതിക്കുള്ളത് .ജോണി അഴകൻ പറമ്പിലിന്റെ നേതൃത്വത്തിലുള്ള പൊതു ജനങ്ങളുടെ നിതാന്ത ജാഗ്രതയും പ്രവർത്തനവും കൊണ്ടാണ് ഈ പദ്ധതി മുന്നോട്ടു പോകുന്നത് .പച്ചത്തുരുത്തിന്റെയും പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടു പോകുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രം നവീകരിച്ചു ജില്ലയ്ക്കാകെ മാതൃകയാക്കി .എ സി സ്മാർട്ട് അംഗനവാടി സ്ഥാപിച്ചത് വഴി ജില്ലയുടെയാകെ ശ്രദ്ധ പിടിച്ചു പറ്റി.മാതൃ ശിശു പരിപാലന കേന്ദ്രങ്ങൾ ജനകീയമാക്കിയത് വഴി അമ്മമാർക്കും കുട്ടികൾക്കും ഒട്ടേറെ ആനുകൂല്യങ്ങൾ ലഭ്യമായി.വാർഡിലാകെ കുടിവെള്ളം എത്തിച്ചു അതുവഴി മുൻകാലങ്ങളിൽ വീട്ടമ്മമാർ അനുഭവിച്ചിരുന്ന വെള്ളം ചുമക്കലിന് അറുതിയായി .വാർഡിലാകെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ പെടുത്തി റോഡുകളുടെ നവീകരണം നടന്നു .പൂർത്തീകരിക്കാൻ കഴിയാത്തതു കാലാവസ്ഥാ വ്യതിയാനമാണ് കാരണം .കാലാവസ്ഥ അനുകൂലമാകുന്നതിനാൽ ആ പ്രശ്നവും ഉടൻ പരിഹരിക്കപ്പെടും.
ലൈഫ് മിഷൻ പദ്ധതി പ്രകാരം അർഹതയുള്ള എല്ലാവര്ക്കും വീട് ലഭ്യമാക്കി .വെളിച്ചത്തിന്റെ കാര്യത്തിൽ വെളിച്ച വിപ്ലവം തന്നെ നടപ്പിലാക്കി .ഉൽപ്പാദന മേഖലയിൽ ആട്; കോഴി വിതരണം നടത്തി .ആട്ടിൻ കൂട് ; തൊഴുത്ത് എന്നിവയൊക്കെ നൽകിയപ്പോൾ സാധാരണ കുടുംബങ്ങളുടെ വരുമാനവും വർധിച്ചു .എന്റെ വാർഡിലെ വികസനത്തിന് എല്ലാവരുടെയും പിന്തുണ ലഭിച്ചു.
പിന്തുണ നൽകിയ എല്ലാവരെയും നന്ദി പൂർവം സ്മരിക്കുന്നു .ഇനിയുള്ള കാലങ്ങളിലും യോജിച്ചുള്ള മുന്നേറ്റത്തിന് എല്ലാവരും സഹായിക്കണമെന്നും കടനാട് മെമ്പറും ;വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഉഷാ രാജു മീഡിയ അക്കാഡമിയുടെ കാമ്പയിനായ എന്റെ നാട് ;എന്റെ നാടിൻറെ വികസനം എന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ട് അഭിപ്രായപ്പെട്ടു .










.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.