തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍ ഐഡി നമ്പര്‍ ഒഴിവാക്കിയത് ദുരൂഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്.
ഒരോ വോട്ടര്‍ക്കും പുതിയ 9 അക്ക എസ്ഇസി നമ്പര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിരിയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണം. ഏകീകൃത വോട്ടര്‍ ഐഡി നമ്പരിനു പകരം ഒന്‍പത് അക്ക നമ്പര്‍ നല്‍കിയതിലൂടെ കള്ളവോട്ട്, ഇരട്ട വോട്ട്, വ്യാജ വോട്ടുകള്‍ എന്ന ക്രമപ്പെടുത്താനാകുമെന്ന ആശങ്കയുണ്ട്.കാരണം ഒന്നിലധികം മണ്ഡലങ്ങളില്‍ വോട്ട് ഉള്ളവര്‍ക്ക് വ്യത്യസ്തമായ എസ്ഇസി നമ്പര്‍ ആയിരിക്കും. ഇത് ഉപയോഗിച്ച് വോട്ട് ചെയ്താല്‍ കണ്ടെത്താനാവില്ല. അതേസമയം വോട്ടര്‍ ഐഡി നമ്പര്‍ ഉപയോഗിച്ചാല്‍ ഇത് വേഗത്തില്‍ കണ്ടെത്താനാകും. വോട്ടര്‍ പട്ടികയില്‍ വോട്ടര്‍ ഐഡി നമ്പര്‍ ഒഴിവാക്കിയതിനാല്‍ സുഗമമായി ഒന്നിലധികം വോട്ടുകള്‍ ചെയ്യാനാകുമെന്ന സ്ഥിതിയാണ്.കൂടാതെ ഇത്തരത്തില്‍ നയപരമായ മാറ്റം വരുത്തുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന് കൂടിയാലോചന നടത്താത്തത് ഖേദകരമാണ്. അവസാനമായി സെപ്തംബര്‍ 17 ന് നടത്തിയ യോഗത്തില്‍ പോലും ഇത്തരത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടുമില്ല. പുതിയ മ്പര്‍ മാറ്റം വയോജനങ്ങളുള്പ്പെടെയുള്ള സാധാരണക്കാര്‍ക്ക് വലിയ ആശയക്കുഴപ്പം സൃഷ്ടിക്കും. കൂടാതെ നീണ്ട പരിഷ്കരണങ്ങള്‍ക്കു ശേഷം പുറത്തിറക്കിയ കരട് പട്ടികയില്‍ മുമ്പ് ഉള്‍പ്പെട്ട പല പേരുകളും ഇല്ല.അതേസമയം വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടവരുടെ വരെ പേരുകളും ഉണ്ട്. ഇത്തരത്തില്‍ ഫല രഹിതമായ വ്യായാമമായി പരിഷ്കരണം മാറിയിരിക്കുകയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കേ ധൃതിപിടിച്ചും ആവശ്യമായ ആസൂത്രണമില്ലാതെയും നടപ്പാക്കുന്ന പരിഷ്കരണം വിപരീത ഫലം ചെയ്യും.വോട്ടര്‍ പട്ടിക പരിഷ്കരണം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്നും പട്ടികയില്‍ വോട്ടര്‍ ഐഡി നമ്പര്‍ ഉള്‍പ്പെടുത്തി വ്യാജ വോട്ടുകളും കള്ളവോട്ടുകളും ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.