പാലാ:--ആർഎസ്എസ് ശതാബ്ദിയുടെ തുടക്കം കുറിച്ചുകൊണ്ട് വിജയദശമിയോടനുബന്ധിച്ച് പാലായിലെ വിവിധ സ്ഥലങ്ങളിൽ പഥസഞ്ചലനവും സാംഘിക്കും ഇന്നും നാളെയും നടക്കുന്നു.
നൂറുവർഷം പൂർത്തിയാക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം അതിൻ്റെ പിറന്നാൾ ദിനമായ വിജയദശമിയോടനുബന്ധിച്ച് ഇന്ന് പാലാ കൊഴുവനാൽ മണ്ഡലത്തിലെ പഥസഞ്ചലനം വൈകിട്ട് 3.30 ന് മേവിട മോനിപ്പള്ളിപ്പാലത്തും നിന്നും ആരംഭിച്ച് പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്ര മൈതാനത്ത് സമാപിക്കും.
പാലാ മണ്ഡലത്തിലെ സാംഘിക്ക് വൈകിട്ട് 4 മണിക്ക് വെള്ളാപ്പാട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. നാളെ ഒക്ടോബർ 2-ാം തിയതി മുത്തോലി മണ്ഡലത്തിലെ പഥസഞ്ചലനം വൈകിട്ട് നാലിന് സെൻ്റ്.തോമസ് കോളേജിൻ്റെ സമീപത്തു നിന്നും ആരംഭിച്ച് പുലിയന്നൂർ ക്ഷേത്ര മൈതാനത്ത് സമാപിക്കും.
മീനച്ചിൽ മണ്ഡലത്തിൻ്റെ പഥസഞ്ചലനം പുതിയിടം ആശുപത്രിയുടെ സമീപത്തു നിന്നും വൈകിട്ട് നാലിന് ആരംഭിച്ച് പൂവരണി ക്ഷേത്ര മൈതാനത്ത് സമാപിക്കും. ഭരണങ്ങാനം മണ്ഡലത്തിൻ്റെ സാംഘിക്ക് വൈകിട്ട് നാലിന് അളനാട് ക്ഷേത്ര മൈതാനത്തും കരൂർ മണ്ഡലത്തിൻ്റെ സാംഘിക് കുടക്കച്ചിറ ശ്രീ ആദിനാരയണ സ്വാമി ക്ഷേത്രത്തിൻ്റെ ഓഡിറ്റോറിയത്തിലും നടക്കും.
പരിപാടികളോടനുബന്ധിച്ച് ദേശീയതയുടെ ശബ്ദമായ കേസരി വാരികകയുടെ ഉദ്ഘാടനവും കേരളത്തിലെ സംഘ പ്രവർത്തനത്തിൻ്റെ വികാസ ചരിത്രം വിവരിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ എന്ന പുസ്തകത്തിൻ്റെ ആദ്യ ഭാഗത്തിൻ്റെ പ്രകാശനവും വിവിധ സ്ഥലങ്ങളിലെ പരിപാടികളിൽ നടക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.