കണ്ണൂർ; 2021ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ അക്കമിട്ട് നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ.
പ്രഖ്യാപിച്ച കാര്യങ്ങൾ ആരുടെയും തലയിലിടുമെന്ന് പ്രതിപക്ഷം വിഷമിക്കേണ്ട. അടുത്ത ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ഇതു ഭംഗിയായി കൈകാര്യം ചെയ്യുമെന്ന ലക്ഷ്യബോധത്തിൽ നിന്നാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും വാസവൻ പറഞ്ഞു.പെൻഷൻ കൈക്കൂലി ആണെന്നാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് കെ.സി. വേണുഗോപാൽ പറഞ്ഞത്. വാസ്തവത്തിൽ പെൻഷനേഴ്സിനെ അപമാനിക്കുകയാണ് ചെയ്തത്.രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറണമെന്ന് ആദ്യത്തെ ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചു. അതിന്റെ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകാൻ പോകുകയാണ്.ഒരു തവണ മാത്രമാണ് യുഡിഎഫ് സർക്കാർ പെൻഷൻ വർധിപ്പിച്ചത്. ബാക്കി എല്ലാ തവണയും പെൻഷൻ വർധിപ്പിച്ചത് എൽഡിഎഫ് സർക്കാരാണ്. യുഡിഎഫ് കാലത്തെ 18 മാസത്തെ മുഴുവൻ കുടിശികയും കൊടുത്തു തീർത്തു.പുതുവെള്ളത്തിൽ ഊത്തമീനുകൾ തുള്ളിച്ചാടിക്കളിക്കുന്നതുപോലെയാണ് പെൻഷനേഴ്സിന്റെ പ്രതികരണമെല്ലാം വന്നിട്ടുള്ളത്. വീട്ടമ്മമാർക്ക് പെൻഷൻ കൊടുക്കുമെന്നു പറഞ്ഞു. അതെന്താണ് നടപ്പാക്കാത്തതെന്നു പ്രതിപക്ഷം പലവട്ടം ചോദിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോൾ അതും നടപ്പാക്കി. ഇപ്പോൾ പ്രതിപക്ഷം അതിനെതിരെ വിമർശനം ഉന്നയിക്കുന്നു. സർക്കാരിനെ അഭിനന്ദിക്കുന്നതിനു പകരം അപമാനിക്കാൻ ശ്രമിക്കുകയാണ്.പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ അക്കമിട്ട് നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ.
0
വ്യാഴാഴ്ച, ഒക്ടോബർ 30, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.