ന്യൂഡൽഹി ;പണം നഷ്ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്ന നടപടിയിലേക്ക് റെയിൽവേ കടക്കുന്നു. ബുക്ക് ചെയ്ത് കണ്‍ഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതൽ പ്രത്യേക തുക നൽകാതെ ഓൺലൈനായി മാറ്റാം എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ജനുവരി മുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.ബുക്ക് ചെയ്ത തീയതി മാറ്റി പുതിയ തീയതിയിലേക്ക് ടിക്കറ്റ് മാറ്റുമ്പോൾ സീറ്റ് ലഭ്യതയെ ആശ്രയിച്ചായിരിക്കും സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുക. പുതിയ ടിക്കറ്റിനു കൂടുതൽ നിരക്കുണ്ടെങ്കിൽ യാത്രക്കാർ ആ നിരക്ക് നൽകണം.യാത്രാ തീയതി മാറ്റുന്നതിനായി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുകയും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയുമാണ് നിലവിൽ ചെയ്യുന്നത്. റദ്ദാക്കുന്ന സമയത്തിന് അനുസരിച്ച് തുകയും അടയ്ക്കണം. നിലവിലെ സമ്പ്രദായം അന്യായമാണെന്നും യാത്രക്കാരുടെ താൽപര്യത്തിന് എതിരാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവിലെ നിയമങ്ങൾ അനുസരിച്ച്, പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ യാത്രാക്കൂലിയുടെ 25 ശതമാനമാണ് കുറവ് വരിക.പുറപ്പെടുന്നതിന് 12 മുതൽ 4 മണിക്കൂർ മുമ്പുള്ള റദ്ദാക്കലുകൾക്ക് പിഴ വർധിക്കും. റിസർവേഷൻ ചാർട്ട് തയ്യാറാക്കി കഴിഞ്ഞാൽ റദ്ദാക്കലുകൾക്ക് പണം തിരികെ ലഭിക്കാറില്ല. കനത്ത റദ്ദാക്കൽ ഫീസ് കാരണം ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകുന്നതാണ് ജനുവരി മുതൽ നടപ്പിലാകുന്ന പുതിയ മാറ്റം.പണം നഷ്ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്ന സുപ്രധാന തീരുമാനവുമായി റെയിൽവേ
0
ചൊവ്വാഴ്ച, ഒക്ടോബർ 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.