മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 1 കോടി 4 ലക്ഷം രൂപാ ലാഭം നേടി

പാലാ ;മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 2024-25 സാമ്പത്തിക വർഷം 104-10 ലക്ഷം രൂപാ അറ്റലാഭം നേടി.

46.79 ലക്ഷം രൂപാ ബാങ്കിൻ്റെ ഭാവി പ്രവർത്തനങ്ങൾക്ക് കരുതലായി നീക്കിവെച്ചതിന് ശേഷമാണ് ബാങ്ക് ഈ ലാഭം കരസ്ഥമാക്കിയത്. അംഗങ്ങൾക്ക് 25% ലാഭവിഹിതം നൽകുന്നതിന് ബാങ്ക് പ്രസിഡൻ്റ് എം.എം. തോമസ് മേൽവെട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം തീരുമാനിച്ചു.

കാർഷിക വില തകർച്ചയും മറ്റു സാമ്പത്തിക പ്രതിസന്ധിയും മൂലം ക്ലേശമനുഭവിക്കുന്ന വായ്‌പ എടുത്ത അംഗങ്ങൾക്ക് 2.05 കോടി രൂപ പലിശ ഇളവ് റിപ്പോർട്ട് വർഷം ബാങ്ക് നൽകി.

നെൽകൃഷി, റബർ റെയിൻ ഗാർഡിംഗ് തുടങ്ങിയവയ്ക്ക് പലിശ രഹിതമായും പശു/കോഴി' വളർത്തൽ, പച്ചക്കറി കൃഷി, കുടുംബശ്രീ എന്നിവയ്ക്ക് കുറഞ്ഞ നിരക്കിലും വിദേശജോലി, ബിസിനസ്സ്/കച്ചവടം, ഭൂസ്വത്ത് വാങ്ങൽ,ഭവന നിർമ്മാണം, വിവാഹം, വിദ്യാഭ്യാസം, സ്വർണ്ണപണയം, തൊഴിൽപരമായ മറ്റ് സംരംഭങ്ങൾ, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ, വാഹനം/വീട്ടുപകരണങ്ങൾ വാങ്ങൽ, തുടങ്ങിയ ആവശ്യങ്ങൾക്ക് വളരെ മിതമായ നിരക്കിലും വായ്‌പ നൽകി വരുന്നു.

വളം, സിമന്റ്, നീതി മെഡിക്കൽ സ്റ്റോർ, നീതി സ്റ്റോർ, ജനസേവന കേന്ദ്രം തുടങ്ങിയവ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. 17523 അംഗങ്ങളും 179 കോടി രൂപാ നിക്ഷേപവും 115 കോടി രൂപാ വായ്‌പയും 210 കോടി രൂപാ പ്രവർത്തന മൂലധനവും 2.89 കോടി രൂപാ സലയുള്ള ജിഡിസിഎസും 85 ലക്ഷം രൂപാ സലയുള്ള എംഎസ്എസും ആധുനിക സൗകര്യങ്ങളോടെ എയർ കണ്ടീഷൻ ചെയ്ത‌ ബ്രാഞ്ചുകളും ഉള്ള ഐ എസ് ഒ സർട്ടിഫൈഡ് ക്ലാസ് 1 സൂപ്പർ ഗ്രേഡ് ബാങ്കായി പ്രവർത്തിക്കുന്നു.

കേരള സഹകരണ അംഗസമാശ്വാസ പദ്ധതി, നിർധനരായ രോഗികൾക്ക് സാന്ത്വനം ചികിത്സാ സഹായം, കാരുണ്യ പദ്ധതി, 70 വയസ്സിൽ താഴെയുള്ള എല്ലാ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ, ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് അവാർഡ്, കുട്ടികൾക്ക് പഠനോപകരണ വിതരണം, സ്‌കൂളുകൾക്ക് ദിനപത്ര വിതരണം, പ്രധാനപ്പെട്ട ദേശീയ അന്തർദേശീയ ദിനങ്ങളുടെ ആചരണം തുടങ്ങിയവ ബാങ്ക് നടത്തി വരുന്നു.

റിപ്പോട്ട് വർഷം മികച്ച പ്രവർത്തനങ്ങൾ നടത്തിയ പ്രാഥമിക സഹകരണ ബാങ്കു കൾക്ക് കേരള ബാങ്ക് ഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡ് ബാങ്കിന് ലഭിച്ചും 36.54 കോടി രൂപയുടെ വരവും 35.5 കോടി രൂപയുടെ ചെലവും 1 കോടി 4 ലക്ഷം രൂപാ ലാഭവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ് പൊതുയോഗം അംഗീകരിച്ചു.

ബാങ്ക് സെക്രട്ടറി ജോജിൻ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പാലാ മീഡിയ അക്കാദമിയിൽ പൂർണ്ണ വിവരങ്ങൾ പങ്കുവെച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ  എം.എം തോമസ് മേൽ വെട്ടം പ്രസിഡണ്ട്, അജികുമാർ കെ.എസ് മറ്റത്തിൽ (വൈസ് പ്രസിഡണ്ട്) ഡയറക്ടർ ബോർഡ് മെമ്പർമാരായ ജിജോ കെ ജോസ് കുടിയിരുപ്പിൽ ,

ജോസ് തോമസ് കെ വട്ടംകുഴിയിൽ ,സിജോമോൻ എ.ജെ അരുവിയിൽ ,തുളസീദാസ് എ അമ്പലത്താം കുഴിയിൽ, മാത്യു കുട്ടി ജോർജ് പുളിക്കിയിൽ, ജോണി അബ്രഹാം തറപ്പിൽ ,നിർമ്മല ദിവാകരൻ വെള്ളിയേപ്പള്ളിൽ ഇല്ലം ,ആൻ സമ്മ സാബു  തെങ്ങും പള്ളിൽ ,ജോജിൻ മാത്യു വെളിയനാട് തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !