പാലായിൽ രുചിയുടെ മഹാമേള: നാല് രാവുകൾക്ക് തിരികൊളുത്തി 'പാലാ ഫുഡ് ഫെസ്റ്റ്-2025', ഡിസംബർ 5 മുതൽ.

പാലാ ; രുചിപ്രേമികൾക്ക് ആഘോഷരാവുകൾ സമ്മാനിച്ച് 'പാലാ ഫുഡ് ഫെസ്റ്റ്-2025' ന് ഡിസംബർ 5-ന് പാലായിൽ തുടക്കമാകും. നഗരത്തിൻ്റെ സാംസ്കാരിക-വ്യാപാര രംഗത്തെ സജീവസാന്നിധ്യമായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗ് ആണ്, ലോകപ്രശസ്തമായ പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഈ മഹാമേള സംഘടിപ്പിക്കുന്നത്.

ഡിസംബർ 5 മുതൽ 8 വരെ, പാലായുടെ ഹൃദയഭാഗമായ പുഴക്കര മൈതാനത്താണ് രുചിയുടെയും കലയുടെയും ഈ മഹോത്സവം അരങ്ങേറുക. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി നാടിന്റെ ഹൃദയം കവർന്ന നിരവധി പരിപാടികൾക്ക് നേതൃത്വം നൽകിയ യൂത്ത് വിംഗിന്റെ സംഘാടനമികവ് ഈ മേളയെ വേറിട്ടതാക്കുന്നു.

രുചികളുടേ മഹാ സംഗമം : കേരളീയ, ഇന്ത്യൻ, ചൈനീസ്, അറബിക്, കോണ്ടിനെന്റൽ ഉൾപ്പെടെയുള്ള ലോകോത്തര വിഭവങ്ങൾ, 50-ൽ പരം  സ്റ്റാളുകളിലായി രുചികളുടെ മഹസംഗമത്തിൽ അണിയിച്ചൊരുക്കുന്നു.

ഹോം ബേക്കേഴ്‌സ് കോർണർ: വൈവിധ്യമാർന്ന മധുരപലഹാരങ്ങളും വീട്ടിലുണ്ടാക്കിയ സ്നേഹത്തിൻ്റെ രുചിക്കൂട്ടുകളും ഈ വിഭാഗത്തിൽ ലഭ്യമാകും.

ഫുഡ് ഫെസ്റ്റിൽ രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതോടൊപ്പം തന്നെ എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ ആവേശകരമായ കലാവിരുന്നും ഉണ്ടായിരിക്കും:

ആവേശരാവുകൾ

ഡിസംബർ 5 (ആദ്യ ദിനം): ഡിജെ ആഞ്ജിൻ & ചാർമിനാർ (Aanjin & Charminar) ടീമിൻ്റെ മ്യൂസിക്കൽ ഡിജെ നൈറ്റ്.

ഡിസംബർ 6 (രണ്ടാം ദിനം): പ്രശസ്ത ഗായകൻ , പാല പള്ളി തിരുപള്ളി ഫ്രെയിം അതുൽ നറുകര നയിക്കുന്ന ഫോക് ഗ്രാഫർ ലൈവ് (folk grapher Live). ഡിസംബർ 7 (മൂന്നാം ദിനം): അശ്വിൻ & ടീം നയിക്കുന്ന ഡിജെ നൈറ്റ്.

ഡിസംബർ 8 (അവസാന ദിനം): Mr. ചെണ്ടക്കാരൻ & ടീം അണിയിച്ചൊരുക്കുന്ന ഡിജെ വിത്ത് മ്യൂസിക്കൽ ഫ്യൂഷൻ.

എല്ലാ ദിവസവും രാഷ്ട്രീയ സമൂഹിക സാംസ്കാരിക നേതാക്കന്മാരും പാചക മേഖലയിലെ വിദഗ്ദ്ധരും പങ്കെടുക്കുന്നു.

ദിവസേന വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിലേക്ക് പ്രവേശനം പാസ്സ് മൂലം നിയന്ത്രിതമായിരിക്കും. അഞ്ചാം തീയതി വൈകിട്ട് അഞ്ചുമണിക്ക് ബഹു. ജോസ് K മാണി എംപി ഉദ്ഘാടനം നിർവഹിക്കുന്നതും പാലാ MLA ബഹു. മാണി സി കാപ്പൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.

പുളിമൂട്ടിൽ സിൽക്സ് മെയിൻ സ്‌പോൺസറായും സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ട മെഡിക്കൽ പാർട്ണേറായും സഹകരിക്കുന്നു.

ഏകോപന സമിതി പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ, സെക്രട്ടറി വി.സി. ജോസഫ് എന്നിവരും യൂത്ത് വിംഗ് ഭാരവാഹികളായ ജോൺ ദർശന (പ്രസിഡന്റ്), എബിസൺ ജോസ്, ജോസ്റ്റിൻ വന്ദന, പ്രോഗ്രാം കൺവീനർമാരായ ഫ്രെഡി ജോസ്, സിറിൽ ട്രാവലോകം, ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്, ആൻ്റണി കുറ്റിയാങ്കൽ,സിറിൽ കുറുമുണ്ടയിൽ,ദീപു പീറ്റർ എന്നിവരും ആണ് ഈ മഹോത്സവത്തിന് നേതൃത്വം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്കും, സ്റ്റാൾ ബുക്കിംഗിനും, സ്പോൺസർഷിപ്പിനും ബന്ധപ്പെടുക: ജിന്റോ (IG-Farm)- 9164 069 066

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !