ടിബറ്റ്∙ മൗണ്ട് എവറസ്റ്റിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും. ആയിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.
ഇവർക്കായി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ കനത്ത മഞ്ഞു വീഴ്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് 350 പർവതാരോഹകരെയാണ് ഖുഡാങ്ങിൽ എത്തിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് ഒറ്റപ്പെട്ട ക്യാംപുകളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ‘‘മലനിരകളിൽ സാധാരണയേക്കാൾ വലിയ ഈർപ്പവും തണുപ്പുമുണ്ട്. യാത്ര ശരിക്കും അപകടകരമായിരുന്നു. ഒക്ടോബറിൽ ഇത്രയും മോശമായ കാലാവസ്ഥ ഉണ്ടായിട്ടില്ല. ഇത്രയും കഠിനമായ മഞ്ഞു വീഴ്ച ഒരിക്കലും കണ്ടിട്ടില്ലെന്നാണ് എന്റെ ഗയ്ഡ് എന്നോട് പറഞ്ഞത്’’– ബുഡാങ്ങിലെത്തിയ പർവതാരോഹകൻ റോയിട്ടേഴ്സിനോട് പറഞ്ഞു.സാധാരണ ഒക്ടോബർ മാസങ്ങളില്‍ ഇത്രയധികം മഞ്ഞുവീഴ്ച ഉണ്ടാകാറില്ല. വലിയ രീതിയിൽ മഞ്ഞു വീഴുന്നതും ശക്തമായ കാറ്റു വീശുന്നതിന്റെയും ഇതിനിടയിലൂടെ പർവതാരോഹകർ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് എവറസ്റ്റിന്റെ കിഴക്കൻ ചരിവുകളിൽ മഞ്ഞുവീഴ്ച രൂക്ഷമായത്. പർവതാരോഹകർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണിത്.ശരാശരി 4,200 മീറ്റർ (13,800 അടി) ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്റ്റിൽ ഒക്ടോബർ മാസമാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത., മൺസൂണിന്റെ അവസാനം ആകാശം സാധാരണയായി തെളിഞ്ഞിരിക്കാറാണ് പതിവ്. ചൈനയില്‍ എട്ട് ദിവസം ദേശീയ അവധിയായതിനാല്‍ എവറസ്റ്റിന്റെ താഴ്‌വരയിലേക്ക് നൂറുകണക്കിന് സന്ദർശകരാണ് എത്തിയിരുന്നത്.
എവറസ്റ്റ് സീനിക് ഏരിയയിലേക്കുള്ള ടിക്കറ്റ് വിൽപ്പനയും പ്രവേശനവും ശനിയാഴ്ച വൈകുന്നേരം മുതൽ നിർത്തിവച്ചിട്ടുണ്ട്. അതേസമയം, എവറസ്റ്റിന്റെ വടക്കൻ ഭാഗത്ത് ട്രക്കിങ് നടത്തുന്നവരെ ഹിമപാതം ബാധിച്ചിട്ടുണ്ടോ എന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ പ്രദേശം എളുപ്പത്തിൽ എത്തിച്ചേരാവുന്നതിനാൽ പതിവായി ധാരാളം വിനോദസഞ്ചാരികള്‍ എത്താറുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.