കറാച്ചി: ഇന്ത്യ അഫ്ഗാനിസ്താനെ ഉപയോഗിച്ച് പാകിസ്താനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.
അഫ്ഗാന് മണ്ണില്‍നിന്ന് സമീപകാലത്തായി അതിര്‍ത്തി കടന്നെത്തുന്ന ആക്രമണങ്ങള്‍ ഇന്ത്യയുടെ നിര്‍ദേശപ്രകാരമാണ്. അഫ്ഗാനിസ്താന് വഴി ഇന്ത്യ തങ്ങളുടെ പരാജയത്തിന്റെ നാണക്കേട് മറയ്ക്കാന്‍ ശ്രമിച്ചാല്‍ ഇരുരാജ്യങ്ങളും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.കാബൂള്‍ വഴി 'തങ്ങളുടെ പഴയ പരാജയത്തിന്റെ നാണക്കേട് മായ്ക്കാന്‍' ഇന്ത്യ ശ്രമിച്ചാല്‍, ഇന്ത്യയും അഫ്ഗാനിസ്താനും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നാണ് അദ്ദേഹം അറിയിച്ചത്. അഫ്ഗാന് വിദേശകാര്യമന്ത്രി ഡല്‍ഹിയിലിരുന്ന് പ്രസ്താവനകള്‍ നടത്തുന്നു. അദ്ദേഹം ഇന്ത്യയുടെ അനുവാദത്തോടെ മാത്രമാണോ സംസാരിക്കുക എന്നും അഫ്ഗാന്റെ കൂറുമാറ്റത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
മുന്‍ ഐഎസ്ഐ മേധാവി ജനറല്‍ ഫൈസ് ഹമീദ് ഒരു താലിബാന് നേതാവിന് ബുള്ളറ്റ് പ്രൂഫ് വാഹനം സമ്മാനമായി നല്‍കിയെന്നും ഖ്വാജ ആസിഫ് വെളിപ്പെടുത്തി. പാകിസ്താനെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ അഫ്ഗാനിസ്താനിലെ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് നേരത്തേ പാക് സൈനിക വക്താവ് ഡിജിഐഎസ്പിആര്‍ അഹ്മദ് ഷരീഫ് ചൗധരിയും ആരോപിച്ചിരുന്നു.
അഫ്ഗാനിലെ താലിബാന് വിദേശകാര്യമന്ത്രി അമീര്‍ ഖാന് മുത്തഖി ഡല്‍ഹി സന്ദര്‍ശിച്ചതാണ് പാക് പ്രതിരോധമന്ത്രിയുടെ പൊട്ടിത്തെറിക്ക് കാരണം. പാകിസ്താന് അഫ്ഗാനിസ്താനുമായി കളിക്കുന്നത് നിര്‍ത്തണമെന്ന് മുത്തഖി ഡല്‍ഹിയില്‍വെച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് പാകിസ്താനെ പ്രകോപിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്താനെ അധികം പ്രകോപിപ്പിക്കരുതെന്നും തങ്ങള്‍ ഒരു നയതന്ത്ര പാതയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.