തിരുവനന്തപുരം ; അനുരഞ്ജനം രൂപപ്പെട്ടില്ലായിരുന്നെങ്കിൽ പിഎം ശ്രീ പദ്ധതിയുടെ പേരിൽ ഇടതുപക്ഷം പൊട്ടിത്തെറിയിലേക്ക് എത്തുമായിരുന്നു.
അടുക്കാനാകാത്ത വിധം അകലുമെന്നുകൂടി ബോധ്യപ്പെട്ടതോടെയാണ് സിപിഐക്കു സിപിഎം വഴങ്ങിയത്. 5 ഘടകങ്ങളാണ് ഇരുപാർട്ടികളും കണക്കിലെടുത്തത്.1. ഒത്തുതീർപ്പായില്ലെങ്കിൽ ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽനിന്നു 4 സിപിഐ മന്ത്രിമാരും വിട്ടുനിൽക്കുമായിരുന്നു.അതു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ബാധിക്കും. നവംബർ നാലിനു ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം മന്ത്രിമാരുടെ രാജിയടക്കം പരിഗണിക്കുന്ന സ്ഥിതി രൂപപ്പെട്ടേനെ. അതോടെ എൽഡിഎഫ് വൻ കുഴപ്പത്തിലാകുമായിരുന്നു.2. ഇരുപാർട്ടികൾക്കും പ്രാതിനിധ്യമുള്ള കേരളത്തിലെ സർക്കാരാണ് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ നട്ടെല്ല്. അതിൽ ക്ഷതമുണ്ടായാൽ അതു രാജ്യത്താകെ ഇടതുപക്ഷത്തിന്റെ ആരോഗ്യത്തെ ബാധിക്കും.3. ബിജെപി നയങ്ങളുടെ അംശങ്ങളുള്ള പദ്ധതിയുടെ പേരിൽ ഇടതുപക്ഷത്ത് തമ്മിലടി എന്ന ചിത്രം ബിജെപിക്കെതിരെയുള്ള ഇടതു പോരാട്ടത്തെ ദുർബലപ്പെടുത്തും.
സിപിഐയുടെയും സിപിഎമ്മിന്റെയും കേന്ദ്ര– സംസ്ഥാന നേതൃത്വങ്ങളെ മറ്റു സംസ്ഥാന ഘടകങ്ങളും ബന്ധപ്പെട്ടിരുന്നു. തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്ന വികാരമാണ് സിപിഐയുടെ ഘടകങ്ങൾ ചൂണ്ടിക്കാട്ടിയത്. പിഴവുണ്ടായെങ്കിൽ തിരുത്തണമെന്ന വാദഗതിയാണ് സിപിഎമ്മിന്റെ വിവിധ നേതാക്കൾ കേന്ദ്രനേതാക്കളെ അറിയിച്ചത്.4. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണി തകരുന്ന പ്രതീതി സൃഷ്ടിക്കാൻ ഇരുപാർട്ടികളും ആഗ്രഹിച്ചില്ല. അക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടത് മുന്നണിയെ നയിക്കുന്ന സിപിഎമ്മാണെന്ന നിലപാടാണ് സിപിഐ എടുത്തത്. പിഎം ശ്രീ കരാർ കാര്യത്തിൽ സിപിഎം മര്യാദ പാലിച്ചില്ലെന്നു വിലയിരുത്തി പഴി അവരുടെമേൽ വയ്ക്കുകയാണ് സിപിഐ ചെയ്തത്.
അതോടെ സിപിഎമ്മിനുമേൽ സമ്മർദം വർധിച്ചു.5. ബിജെപിയുടെ കേന്ദ്രനയങ്ങളെ സ്വാഗതം ചെയ്യുന്നവരായി സിപിഎം മാറിയെന്ന പ്രതിപക്ഷപ്രചാരണം സിപിഐ കൂടി ഏറ്റെടുത്തതോടെ അതിനു വിശ്വാസ്യത കൂടി. മതന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് അതിന്റെ ഭാഗമായ പ്രതികരണങ്ങൾ ഉയർന്നു തുടങ്ങി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.