കോഴിക്കോട് മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം ; യുവാവ് പിടിയിൽ

കോഴിക്കോട്: പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം. കാസർകോട് പരപ്പ സ്വദേശി സിനാൻ അലി യൂസഫ് എന്നയാളാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.


ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ചു. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി സിനാനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്ന് മോഷ്ടിച്ച കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പ്രതി കാസർഗോഡ് സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

മദ്രസ കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന കുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നെന്ന് ദൃസാക്ഷി പറയുന്നു. എന്നാൽ കുട്ടി നടന്ന് പോകാമെന്ന് പറയുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ആളുകൾ കാര്യം അന്വേഷിച്ചപ്പോഴാണ് കാർ മോഷ്ടിച്ചതാണെന്നും, കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും മനസിലായെന്നും ദൃസാക്ഷികൾ പറയുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !