ഡബ്ലിന്‍ : ആമി കൊടുങ്കാറ്റിനെ മുന്‍ നിര്‍ത്തി അഞ്ച് പടിഞ്ഞാറന്‍ കൗണ്ടികള്‍ക്ക് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഡോണഗേല്‍, ഗോള്‍വേ, ലെട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികള്‍ക്ക് ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മരങ്ങള്‍ നിലംപൊത്താനും വൈദ്യുതി മുടങ്ങാനും തിരമാലകള്‍ ഇരച്ചുകയറുന്നതിനും സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്.കെറിയില്‍ ഓറഞ്ച് മഴ മുന്നറിയിപ്പുമുണ്ട്.കൂടാതെ മുന്സ്റ്ററിലെ മറ്റ് കൗണ്ടികളിലും കാവന്, ഡോണഗേല്‍ എന്നിവിടങ്ങളിലും കൊണാറ്റിലെ അഞ്ച് കൗണ്ടികളിലും മഴയെ മുന്‍നിര്‍ത്തി യെല്ലോ മുന്നറിയിപ്പ് നിലവിലുണ്ട്.ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 8 മണി വരെ ലൂപ്പ് ഹെഡ് മുതല്‍ റോസന്‍ പോയിന്റ് മുതല്‍ ഫെയര്‍ ഹെഡ് വരെയുള്ള തീരപ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട് നിലവിലുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷക അറിയിച്ചു.അപൂര്‍വ്വവും വളരെ അപകടകരവുമാണ് സ്ഥിതിയെന്നും നിരീക്ഷണം പറയുന്നു. കെറിക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് വെസ്റ്റ് കോര്ക്കിനുള്ള അലേര്‍ട്ട് കൂടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഗോള്‍വേയില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അയര്‍ലണ്ടിലെ ഈ സീസണിലെ ആദ്യത്തെ കൊടുങ്കാറ്റാണ് ആമി, യു കെ മെറ്റ് ഓഫീസാണ് ഈ പേര് നല്‍കിയത്.നിലവില്‍ ബെര്‍മുഡയുടെ സമീപത്തുള്ള ഹംബര്‍ട്ടോ, ഇമെല്‍ഡ ചുഴലിക്കാറ്റുകളുടെ സ്വാധീനമുണ്ടാക്കിയ ശക്തമായ ന്യൂനമര്‍ദ്ദമാണ് അറ്റ്ലാന്റിക് സമുദ്രത്തില്‍ ആമിയ്ക്ക് കാരണമായതെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.ഈ ന്യൂനമര്‍ദ്ദം വെള്ളിയാഴ്ച ജെറ്റ് സ്ട്രീമുമായി ചേരുന്നതോടെ അയര്‍ലണ്ടിലേക്ക് ശക്തമായ കാറ്റ് വീശുമെന്നും മെറ്റ് ഏറാന്‍ വിശദീകരിച്ചു.
അതിനിടെ രാജ്യത്തിന്റെ മോശം കാലാവസ്ഥയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തദ്ദേശ സ്വയംഭരണ മന്ത്രി ജെയിംസ് ബ്രൗണ്‍ നാഷണല്‍ എമര്‍ജന്‍സി കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് യോഗം വിളിച്ചുചേര്‍ത്തു.പല കൗണ്ടികളിലും കൊടുങ്കാറ്റ് വെല്ലുവിളിയാകുമെന്ന് നാഷണല്‍ ഡയറക്ടറേറ്റ് ഫോര്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റിന്റെ ദേശീയ ഡയറക്ടര്‍ കീത്ത് ലിയോനാര്‍ഡ് പറഞ്ഞു.ഇത് കണക്കിലെടുത്ത് പ്രാദേശിക അതോറിറ്റികളുടെ കാലാവസ്ഥാ ടീമുകളെ സജീവമാക്കിയിട്ടുണ്ട്. എല്ലാ പൊതുജനങ്ങളും രാജ്യത്തിന്റെ ഏത് ഭാഗത്തായാലും, ഇന്ന് രാത്രിയും നാളെ അതിരാവിലെയും മഴയും കാറ്റും കരുതിയിരിക്കണം. ഈ സമയം തീരപ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ഐറിഷ് കോസ്റ്റ് ഗാര്‍ഡിന്റെ അഭ്യര്‍ത്ഥന ശ്രദ്ധിക്കണമെന്നും ഇവര്‍ അറിയിച്ചു. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയും നടക്കാനിരുന്ന ഡണ്ലേരിയ്ക്കും ഗ്രേസ്റ്റോണിനും ഇടയിലുള്ള പാലം മാറ്റിസ്ഥാപിക്കലും മറ്റും റദ്ദാക്കിയതായി ഇയര്ന്റോഡ് ഏറാന്‍ അറിയിച്ചു.
നവംബര്‍ 1, 2 തീയതികളിലെ വാരാന്ത്യത്തിലേക്ക് ഈ ജോലികകള്‍ പുനക്രമീകരിച്ചെന്നും അധികൃതര്‍ പറഞ്ഞു. ഡാര്‍ട്ടിന്റെ ഡബ്ലിന്‍ മുതല്‍ റോസ്ലെയര്‍ യൂറോപോര്‍ട്ട് വരെയുള്ള സര്‍വ്വീസുകളെല്ലാം വാരാന്ത്യത്തില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കും.വാരാന്ത്യത്തില്‍ റെയില്‍ ശൃംഖലയിലുടനീളം നടത്താന്‍ നിശ്ചയിച്ച മറ്റ് ജോലികള്‍ ആസൂത്രണം ചെയ്തതു പോലെ നടക്കും.പോര്ട്ട്ലീഷിനും തുര്ലെസിനും ഇടയിലുള്ള ട്രാക്ക് പുതുക്കല്‍, പാലം അറ്റകുറ്റപ്പണികള്‍,
മാലോവിനും കോര്‍ക്കിനും ഇടയിലുള്ള കോര്‍ക്ക് ഏരിയ കമ്മ്യൂട്ടര്‍ റെയില്‍ പദ്ധതിക്കായുള്ള സിഗ്നലിംഗ് ജോലികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച മുഴുവന്‍ സമയവും ഞായറാഴ്ച രാവിലെ 9 മണി വരെയും സിയാന്റ് സ്റ്റേഷന് പുനര്‍വികസനവും ഓറന്മോര് സ്റ്റേഷന് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.