ന്യൂഡൽഹി ;സമയവും സാവകാശവും കിട്ടിയിട്ടും ബിഹാറിലെ സീറ്റ് ധാരണ പ്രഖ്യാപിക്കാനാവാതെ ഇന്ത്യാസഖ്യം.
കഴിഞ്ഞദിവസം രാത്രി ആർജെഡിയും മറ്റു പാർട്ടികളും സീറ്റുകളുടെ കാര്യത്തിൽ ഏകദേശ ധാരണയാക്കിയെങ്കിലും നേരത്തെ കളത്തിലിറങ്ങിയ സ്ഥാനാർഥികൾ പിന്മാറാതെ വന്നതു പ്രതിസന്ധിയായി.6ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിട്ടും ഓരോ പാർട്ടിയും എത്രവീതം സീറ്റുകളിലാണ് മത്സരിക്കുകയെന്നു പ്രഖ്യാപിക്കാൻ ഇന്ത്യാസഖ്യത്തിനു കഴിഞ്ഞില്ല. 243 അംഗ നിയമസഭയിൽ കോൺഗ്രസിന് 61 സീറ്റ് നൽകുമെങ്കിലും അതിൽ 59 സീറ്റുകളിലെ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടാകൂ.
ഇന്ത്യ ഇൻക്ലൂസീവ് പാർട്ടിയ്ക്കായി 2 സീറ്റുകൾ നീക്കി വയ്ക്കണമെന്നതായിരുന്നു ചർച്ചയിലെ ധാരണ.സിപിഐഎംഎലിന് 20, സിപിഐയ്ക്ക് 6, സിപിഎമ്മിന് 4 വികാശ്‌ശീൽ ഇൻസാൻ പാർട്ടിക്ക് 15 എന്നിങ്ങനെയും ധാരണയുണ്ടാക്കി.ശേഷിക്കുന്ന 137 സീറ്റുകളിൽ തീരുമാനം ആർജെഡി കൈക്കൊള്ളാനും ആലോചിച്ചുറപ്പിച്ചിരുന്നെങ്കിലും പ്രഖ്യാപനം ഇന്നലെയുമുണ്ടായില്ല. കോൺഗ്രസ് 48 ഇടത്താണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എന്നാൽ, ഔദ്യോഗിക പട്ടികയിറക്കാതെ സീറ്റ് വിതരണം നടത്തുകയാണ് ആർജെഡി ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.