പാലാ ;അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ "വർക്ഷോപ്‌സ് കേരള (AAWK) വാഹനങ്ങളുടെ റീ ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ ജില്ലാ ഭരണസിരാകേന്ദ്രങ്ങളിൽ 08.10.2025 ബുധനാഴ്‌ച രാവിലെ 10 മണിക്ക് പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് മേഖലയിലും അനുബന്ധ മേഖലകളിലും തൊഴിൽ ചെയ്യുന്നവരുടെ ജീവിതം ഇന്ന് ഭീഷണിയിലാണ്! തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നൽകി അധികാരത്തിലെത്തിയവർ സാധാരണക്കാരെ മറന്ന് വൻകിട കുത്തകകൾക്ക് വേണ്ടി നിയമങ്ങളുണ്ടാക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഓട്ടോമൊബൈൽ മേഖലയെ ശ്വാസംമുട്ടിക്കുന്ന ഈ പുതിയ നയങ്ങളെന്നും അതിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു..
നമ്മുടെ അന്നം മുട്ടിക്കുന്ന തീരുമാനങ്ങൾ
വാഹന നികുതി വർദ്ധനവ്: പഴയ വാഹനങ്ങൾക്ക് 50% നികുതി വർദ്ധിപ്പിച്ചു.
റീ-ടെസ്റ്റിംഗ് ഫീസ്: 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ റീ-ടെസ്റ്റിംഗ് ഫീസ് കുത്തനെ കൂട്ടി
ഇതിൻ്റെയെല്ലാം ഫലമായി വില കുറഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വരികയും, പുതിയ വണ്ടികൾ വാങ്ങാൻ ഭീമമായ പലിശയ്ക്ക് വായ്‌പയെടുത്ത് കടക്കെണിയിലാവുകയും ചെയ്യുന്നതായും സംഘാടകർ പറഞ്ഞു.
തൊഴിൽ നഷ്ടം: പുതിയ വാഹനങ്ങൾക്ക് കമ്പനികൾ തന്നെ 7 വർഷം വരെ വാറന്റി നൽകുന്നത് മൂലം വർക്ക് ഷോപ്പുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു.ഇത് വൻകിട കമ്പനികൾക്ക് ലാഭം നേടിക്കൊടുക്കാൻ സർക്കാരുകൾ നടത്തുന്ന ഒത്തുകളിയാണ് ഇതെന്നും. അന്നം മുട്ടിക്കുന്ന അനീതിക്കെതിരെ ശക്തമായി പ്രതികരിക്കാൻ തൊഴിലാളികൾ രംഗത്ത് ഇറങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു..
ആദ്യ പടിയായി
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള സംസ്ഥാന കമ്മിറ്റി ജില്ലകൾതോറും നടത്തുന്ന പ്രതിഷേധ സംഗമത്തിൽ എല്ലാവരും പങ്കാളികളാകുവാനും പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അഭ്യർത്ഥിച്ചു..വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് ഷനോജ് , സെക്രട്ടറി സെബാസ്റ്റ്യൻ ട്രഷറർ ജോർജ് ജോസഫ്, വൈസ് പ്രസി മനോജ്.ജോ;സെക്രട്ടറി തങ്കച്ചൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.