പാലാ ;പേണ്ടാനം വയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന വിദ്യാരംഭ പൂജകളിൽ വിജയദശമി ദിവസമായ ഒക്ടോബർ 02 വ്യാഴം രാവിലെ 5.30 മുതൽ 7 വരെ പൂജ എടുപ്പ് നടത്തുന്നു.
രാവിലെ 7.30 മുതൽ കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.പൂജ എടുപ്പിനോടനുബന്ധിച്ചു വിദ്യാരാജഗോപാല മന്ത്രാർച്ചന, അഷ്ടദ്രവ്യ ഗണപതി ഹോമം, തൂലിക പൂജ തുടങ്ങിയ പ്രത്യേക വഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിൽ വിദ്യാരംഭ പൂജക്ക് വരുന്ന കുട്ടികൾക്ക് വിദ്യാരൂപ പ്രസാദം നൽകുന്നതാണ്.
കുട്ടികളെ എഴുത്തിനിരുത്തുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഇതിനായി 9447059322 നമ്പറിൽ വിളിച്ചാൽ മതിയാകും.
ക്ഷേത്രത്തിന്റെ പേരിലുള്ളതും പൂജിച്ചതുമായ പേനകൾ ഭക്തർക്ക് നൽകുന്നതാണ്.ചടങ്ങുകൾക്ക് ബ്രഹ്മശ്രീ. പറവൂർ ശശിധരൻ തന്ത്രികൾ, ശാന്തിമാരായ മുകേഷ് ശാന്തി, വിഷ്ണു ശാന്തി തുടങ്ങിയവർ നേതൃത്വം നൽകും.
വിദ്യാരംഭ ചടങ്ങുകൾക്ക് ശേഷം പ്രശസ്ത നർത്തകി ഡോക്ടർ പൂജ ടി. അമൽ അവതരിപ്പിക്കുന്ന കഥക് നൃത്തം ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.
കർണാടക കലാശ്രീയും മൈസൂർ ബി. നാഗരാജന്റെ ശിഷ്യയും ഡോക്ടർ അമൽ പി. ബാബുവിന്റെ ഭാര്യയുമായ ഡോക്ടർ പൂജാ ടി. അമൽ പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ ആയുർവേദ വിഭാഗം മേധാവിയും ആയുർവേദ കൺസൽട്ടന്റും ആണ്.കഥക്കിലും ഭാരതനാട്യത്തിലും പ്രാവീണ്യം നേടിയിട്ടുള്ള ഡോക്ടർ പൂജ നിരവധി നൃത്തവേദികളിൽ തന്റെ പ്രാഗൽഭ്യം തെളിയിച്ചു കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.