ഡി വൈ എഫ് ഐ നേതാവും അഭിഭാഷകയുമായ യുവതിയുടെ മരണത്തിൽ നിർണ്ണായക വഴിത്തിരിവ്...!

കുമ്പള: ഡി വൈ എഫ് ഐ മേഖലാ പ്രസിഡണ്ടായിരുന്ന യുവ അഭിഭാഷകയും സി പി എം കുമ്പള ലോക്കൽ കമ്മിറ്റിയംഗവുമായ അഡ്വ. രഞ്ജിത (30) തൻ്റെ ഓഫീസിൽ ജീവനൊടുക്കിയ സംഭവത്തിൽ സഹപ്രവർത്തകനായ അഭിഭാഷകൻ അനിൽ കുമാർ (45) അറസ്റ്റിൽ.

പത്തനംതിട്ട ജില്ലക്കാരനായ ഇയാൾ നിലവിൽ നീലേശ്വരത്താണ് താമസിക്കുന്നത്. കുമ്പള പോലീസ് ഇൻസ്പെക്ടർ കെ പി ജിജീഷിന്റെ നിർദ്ദേശപ്രകാരം എസ് ഐ കെ ശ്രീജേഷും സംഘവും തിരുവനന്തപുരത്ത് വെച്ചാണ് അനിൽ കുമാറിനെ ഞായറാഴ്ച പിന്തുടർന്ന് പിടികൂടിയത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അഭിഭാഷകൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഞായറാഴ്ച രാത്രിയോടെ കാസർകോട്ടെത്തിച്ച പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 30-ന് വൈകുന്നേരമാണ് അഡ്വ. രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫിസ് മുറിയിലെ ഫാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് സി പി എം കുമ്പള ഏരിയാ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അറസ്റ്റ്. പ്രതിയെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !