മുംബൈ: മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത ഡോക്ടര്‍ വ്യാജ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒപ്പുവെച്ചതായി സത്താറ സ്വദേശിയായ സ്ത്രീയുടെ ആരോപണം.
ഭാഗ്യശ്രീ മാരുതി എന്ന സ്ത്രീയാണ് ആരോപണം ഉന്നയിച്ചത്. ഇവരുടെ മകളായ ദീപാലി മാരുതിയുടേത് സ്വാഭാവിക മരണമല്ലെന്നും എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇത് സ്ഥിരീകരിക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ ഡോക്ടര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് ഭാഗ്യശ്രീ അവകാശപ്പെട്ടു. തന്റെ മകളുടെ സംശയാസ്പദമായ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നല്കാന് ആത്മഹത്യ ചെയ്ത വനിതാ ഡോക്ടര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. തന്റെ കൈപ്പത്തിയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍, സബ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ബദാനെ എന്ന പോലീസുദ്യോഗസ്ഥന് ലൈംഗികമായി പീഡിപ്പിച്ചുവെന്നും പ്രശാന്ത് ബങ്കാര്‍ എന്ന ടെക്കി മാനസികമായി പീഡിപ്പിച്ചുവെന്നും ഡോക്ടര്‍ ആരോപിച്ചിട്ടുണ്ട്.
നാല് പേജുള്ള മറ്റൊരു ആത്മഹത്യാക്കുറിപ്പില്‍ ഒരു മുന്‍ എംപിയെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. ഭാഗ്യശ്രീ എന്ന സ്ത്രീയുടെ ആരോപണങ്ങള്‍ കേസിന് ഒരു പുതിയ മാനം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായ അജിങ്ക്യ ഹന്‍മന്ത് നിംബാല്ക്കറെയാണ് തന്റെ മകള്‍ വിവാഹം കഴിച്ചതെന്നാണ് ഭാഗ്യശ്രീ പറയുന്നത്. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും തന്റെ മകള്‍ക്ക് നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് ഭാഗ്യശ്രീ അവകാശപ്പെടുന്നു.
പീഡനം സഹിക്കാനാവാതെ ഓഗസ്റ്റ് 19 ന് അവര്‍ ആത്മഹത്യ ചെയ്തു. എന്നാല്‍, തന്റെ മകള്‍ കൊല്ലപ്പെട്ടതാകാമെന്നും ഭാഗ്യശ്രീ അവകാശപ്പെട്ടു. ദീപാലിയുടെ മരണം സംഭവിച്ച് അഞ്ച് ദിവസത്തിന് ശേഷവും പോലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് അവര്‍ ആരോപിച്ചു. ഒരു മാസത്തിനുശേഷം കുടുംബത്തിന് ഒടുവില്‍ റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍, അത് പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടുവെന്നും അവര്‍ അവകാശപ്പെട്ടു.തന്റെ രാഷ്ട്രീയ, പോലീസ് ബന്ധങ്ങള്‍ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ അജിങ്ക്യ നിംബാല്‍ക്കര്‍ ശ്രമിച്ചുവെന്നാണ് ആരോപണം. 'ഓഗസ്റ്റ് 17 നാണ് ദീപാലിയുടെ നില ഗുരുതരമാണെന്നും ഫല്‍ട്ടനിലെ റാവത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അറിയിച്ചുകൊണ്ട് മരുമകനില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു.
അവള് ഗര്‍ഭിണിയായതിനാല്‍, തലകറക്കം വന്ന് വീണതായിരിക്കാമെന്നാണ് ഞങ്ങള്‍ കരുതിയത്.ആശുപത്രിയില്‍ എത്തിയപ്പോള്‍, അജിങ്ക്യ നിംബാല്‍ക്കറിന്റെ സഹോദരന് 'ദീപാലി ജീവനൊടുക്കിയെന്ന് ഞങ്ങളോട് പറഞ്ഞു... എനിക്കിതില്‍ ശക്തമായ സംശയമുണ്ട്. എന്റെ മകള്‍ക്ക് ആത്മഹത്യ ചെയ്യാനാകില്ല. അവള് ആറുമാസം ഗര്‍ഭിണിയായിരുന്നു, ഒന്നര വയസ്സുള്ള ഒരു മകളുമുണ്ടായിരുന്നു - അവരെ ഉപേക്ഷിച്ച് അവള്‍ക്ക് എങ്ങനെ പോകാന്‍ കഴിയും? അവള് ഒരിക്കലും അങ്ങനെ ചെയ്യില്ല. അവള് കൊല്ലപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു' ഭാഗ്യശ്രീ പറഞ്ഞു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.