കാസർകോട്: മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ സന്യാസിമാർ നയിക്കുന്ന ധര്‍മ്മസന്ദേശ യാത്രയ്ക്ക് ചൊവ്വാഴ്ച കാസര്‍കോട് നിന്ന് തുടക്കമാവും. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനിയിൽ വെച്ച് യാത്രയുടെ ഉദ്‌ഘാടനം നടക്കും.
അതിന്റെ ഭാഗമായി തിങ്കളാഴ്ച ശ്രീനാരായണ ഗുരുസ്വാമി പ്രതിഷ്ഠ നടത്തിയ മംഗലാപുരം കുദ്രോളി ഗോകര്‍ണ്ണ നാഥേശ്വര ക്ഷേത്രത്തില്‍ നിന്നും തിരി തെളിയിച്ച് സന്യാസിമാര്‍ കേരളത്തിലേക്ക് യാത്ര തിരിക്കും. കേരളത്തിന്റെ അതിര്‍ത്തിയായ തലപ്പാടിയില്‍ വെച്ച് വൈകുന്നേരം 5 മണിക്ക് ധാര്‍മിക ഗുരുക്കന്മാരെ സ്വീകരിച്ച് കേരളത്തിലേക്ക് ആനയിക്കും. മധുര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ രാത്രിയോടെ ദീപം എത്തിക്കും.
ചൊവ്വാഴ്ച രാവിലെ 9ന് മധുരില്‍ നിന്നും ദീപവുമേന്തി സന്യാസിവര്യന്മാരും ക്ഷേത്ര ഭാരവാഹികളും സമുദായ നേതാക്കന്മാരും ഗുരുസ്വാമിമാരും ചിന്മയ വിദ്യാലയത്തിൽ ഒത്തുകൂടും. തുടർന്ന് 10 മുതൽ ചിന്മയ വിദ്യാലയ സിബിസി ഹാളിൽ ഹൈന്ദവ നേതൃ സമ്മേളനം നടക്കും.
ഉച്ചയ്ക്ക് 2.30ന് കറന്തക്കാട് നിന്നും നൂറിലധികം സന്യാസിവര്യന്മാരെ മുത്തുക്കുട, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ താളിപ്പടുപ്പ് മൈതാനിയിലേക്ക് സ്വീകരിച്ചാനയിക്കും. വൈകിട്ട് 3ന് നടക്കുന്ന ധര്‍മ്മസന്ദേശ യാത്രയുടെ ഉദ്ഘാടന പരിപാടിയിൽ കോളത്തുര്‍ അദ്വൈതം ശ്രമം മഠാധിപതിയും മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന അധ്യക്ഷനുമായ ചിദാനന്ദ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തും.എടനീര്‍ മഠാധിപതി സച്ചിദാനന്ദ സ്വാമികൾ, ഉപ്പള കൊണ്ടവോര്‍ മഠം യോഗാനന്ദ സരസ്വതി സ്വാമികൾ, ചിന്മയ മിഷൻ കേരള ഘടകം മേധാവി വിവിക്താനന്ദ സരസ്വതി സ്വാമികൾ തുടങ്ങി നിരവധി സന്യാസി ശ്രേഷ്ഠൻമാർ പരിപാടിയിൽ പങ്കെടുക്കും. 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പര്യടനം നടത്തും.
വാര്‍ത്താ സമ്മേളനത്തിൽ സ്വാമി സത്സ്വരൂപാനന്ദ, സ്വാമി വിവിക്താനന്ദ സരസ്വതി, സാധൂവിനോദ്, സ്വാമി തത്വാനന്ദ സരസ്വതി, വേദവേദാ മൃതാനന്ദ ചൈതന്യ, ബ്രഹ്മകുമാരി വിജയലക്ഷ്മി, ബ്രഹ്മചാരിണി ദിശാചൈതന്യ, സ്വാഗത സംഘം ചെയർമാൻ മധുസൂദനൻ ആയർ എന്നിവർ പങ്കെടുത്തു










.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.