പൂഞ്ഞാർ : എംഎൽഎയും ജില്ലാ പഞ്ചായത്ത് മെമ്പറും തമ്മിൽ പരസ്പരം സ്ത്രീ വിഷയങ്ങൾ ആരോപിച്ചുകൊണ്ട് വാഗ്വാദങ്ങൾ നടത്താതെ അവ അവസാനിപ്പിച്ചുകൊണ്ട് പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടവിൽ ആവശ്യപ്പെട്ടു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വന്യജീവി ആക്രമണം, റോഡ് നിർമ്മാണം, കുടിവെള്ള പദ്ധതികൾ എന്നിവ പൂർത്തീകരിക്കുന്നതിന് ക്രിയാത്മകമായ ഇടപെടലിന് എംഎൽഎ ശ്രമിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾക്ക് തൃണമൂൽ കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും സജി പറഞ്ഞു .
തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് കീഴേടം അധ്യക്ഷത വഹിച്ചു.അൻസാരി ഈരാറ്റുപേട്ട, സുബിഷ് ഇസ്മായിൽ, നോബി ജോസ്, നിയാസ് കെ പി , കെ.എം റഷീദ്, ഹാഷിം മേത്തർ, നിസാർ എം.എസ്, ബാബു ചെന്നപ്പാറ എന്നിവർ ആശംസകൾ അറിയിച്ചു .




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.