നാഗ്പൂർ: മഹാരാഷ്ട്രയിലെ ധാരശിവിലുള്ള ലോക്മംഗൾ മൾട്ടിസ്റ്റേറ്റ് സഹകരണ സംഘത്തിന്റെ തുളജാപ്പൂർ ശാഖയിൽ നടന്ന മോഷണക്കേസിൻ്റെ ചുരുളഴിച്ച് പോലീസ്. ഓഗസ്റ്റ് 3-ന് നടന്ന കവർച്ചയിൽ, ലോക്കറുകളിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടത് കർഷകർ ഉൾപ്പെടെയുള്ള നൂറുകണക്കിന് നിക്ഷേപകരെ ദുരിതത്തിലാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിലെ തന്നെ പ്യൂണിനെ പോലീസ് അറസ്റ്റ് ചെയ്തു. കവർച്ചയ്ക്ക് ശേഷം നാഗ്പൂർ നഗരത്തിലെ ചേരി പ്രദേശത്ത് ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതിയെ കണ്ടെത്തി പിടികൂടാൻ 22 ലൈംഗികത്തൊഴിലാളികൾ പോലീസിനെ സഹായിച്ചു എന്ന വെളിപ്പെടുത്തലാണ് ഈ കേസിനെ ശ്രദ്ധേയമാക്കുന്നത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച് 28 വയസ്സുള്ള ദത്ത കാംബ്ലെ എന്നയാളാണ് പ്രതി. ഓഗസ്റ്റ് 3-ന് ബാങ്കിൽ ഈട് വെച്ചിരുന്ന 2.7 കിലോഗ്രാം സ്വർണ്ണാഭരണങ്ങളും 34.6 ലക്ഷം രൂപയും മോഷ്ടിച്ച ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്ന് ധാരശിവ് സൂപ്രണ്ട് ഓഫ് പോലീസ് ഋതു ഖോക്കർ അറിയിച്ചു. മോഷണവസ്തുക്കളുടെ മൂല്യം ഏകദേശം 2.1 കോടി രൂപയിലധികം വരും. പണയം വെച്ച ഈ ചെറിയ ആഭരണങ്ങൾ അത്യാവശ്യങ്ങൾക്കായി വായ്പയെടുത്ത കർഷകരുടേതായിരുന്നു. ലോക്കർ കവർച്ച ഇവരുടെ ജീവിതത്തെ വലിയ തോതിൽ ബാധിച്ചു.
മോഷണത്തിൻ്റെ ഗൗരവം പരിഗണിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ലോക്കൽ ക്രൈം ബ്രാഞ്ചിന് (എൽ.സി.ബി.) കേസ് അന്വേഷണ ചുമതല നൽകി. തൊട്ടുപിന്നാലെ തുളജാപ്പൂർ പോലീസ് സ്റ്റേഷൻ, എൽ.സി.ബി., ഇക്കണോമിക് ഒഫൻസസ് വിംഗ് (ഇ.ഒ.ഡബ്ല്യു.) എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ടീമുകൾ രൂപീകരിച്ച് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. പ്രതി ഒളിച്ചു താമസിച്ചിരുന്ന നാഗ്പൂരിലെ ചേരിയിൽ, പോലീസ് രഹസ്യമായി നടത്തിയ അന്വേഷണങ്ങളാണ് ഇയാളെ കുടുക്കാൻ സഹായകമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.