കുറ്റിപ്പുറം: ഭാരത് സർക്കാരിന്റെ 'ഉന്നത് ഭാരത് അഭിയാൻ' (UBA) പരിപാടിയുടെ ഭാഗമായി ആതവനാട് മർക്കസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റും യു.ബി.എ. ക്ലബ്ബും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗവുമായി സഹകരിച്ചാണ് തൃപ്രങ്ങോട് വില്ലേജിലെ കൈനിക്കരയിൽ ക്യാമ്പ് നടത്തിയത്.
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് മെമ്പർ എം.പി. ഹലീമ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ. ശറഫുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ അലവിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
ക്യാമ്പിൽ നൂറോളം രോഗികളെ പരിശോധനക്ക് വിധേയമാക്കി. തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവരെ തുടർ ചികിത്സകൾക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു.
നേത്ര രോഗ വിദഗ്ധൻ ഡോ. അബ്ദുൽ മാലിക്, ഒഫ്താൽമിക് അസിസ്റ്റന്റ് ദിൻഷിദ, യു.ബി.എ. വില്ലേജ് കോഓർഡിനേറ്റർ ശില്പ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. എൻ.എസ്.എസ്. വോളന്റിയർമാരായ നാജിയ ജാസി, ഷാസിയ, റിഷാന, ഷാദിൽ, ഫായിസ്, ഫർസാന എന്നിവർ പരിപാടികൾക്ക് സജീവമായ പിന്തുണ നൽകി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.