തൃശൂർ: എയിംസ് (AIIMS) തൃശൂരിൽ സ്ഥാപിക്കുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും തൃശൂരിലെ എം.പി.യുമായ സുരേഷ് ഗോപി. തൃശൂരിൻ്റെ വികസനം ലക്ഷ്യമിട്ട് ആരംഭിച്ച ‘എസ്.ജി. കോഫി ടൈംസ്’ എന്ന പുതിയ ചർച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയ്ക്ക് വേണ്ടി എയിംസ്
"കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാൻ വേണ്ടിയാണ് അവിടെ എയിംസ് വേണമെന്ന് ഞാൻ ആവശ്യപ്പെടുന്നത്. ഈ വിഷയത്തിൽ താൻ രാഷ്ട്രീയമോ പ്രാദേശികതയോ കാണുന്നില്ല. ആലപ്പുഴയിൽ എയിംസ് വരുന്നതിനായി തൃശൂരുകാർ പ്രാർത്ഥിക്കണം," സുരേഷ് ഗോപി അഭ്യർത്ഥിച്ചു.
തൃശൂരിൽ നിന്ന് എം.പി. ആകുന്നതിന് മുൻപ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്ന് താൻ പരസ്യമായി പറഞ്ഞിരുന്നുവെന്നും, താൻ ഒറ്റ വാക്കിന് വില കൽപ്പിക്കുന്ന വ്യക്തിയാണെന്നും, ഒരിക്കലും വാക്ക് മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെട്രോ റെയിൽ വിഷയത്തിൽ:
മെട്രോ റെയിൽ സർവീസ് തൃശൂരിലേക്ക് വരുമെന്നും താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. "അങ്കമാലിവരെ മെട്രോ പാത എത്തിയ ശേഷം, അവിടെ നിന്ന് ഒരു ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് താൻ ആവശ്യപ്പെട്ടത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലും എത്തണം," എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൻ്റെ മുതിർന്ന നേതാവും മുൻ സ്പീക്കറുമായ തേറമ്പിൽ രാമകൃഷ്ണനെ വീട്ടിലെത്തി കണ്ട ശേഷമാണ് സുരേഷ് ഗോപി 'കോഫി വിത്ത് എസ്.ജി.' എന്ന പേരിൽ വികസന ചർച്ചകൾക്ക് തുടക്കം കുറിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.