കേരള സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി.എം.എസ്. പ്രക്ഷോഭം: എടപ്പാളിൽ പദയാത്ര നടത്തി

എടപ്പാൾ: കേരള സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്.) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു.


ബി.എം.എസ്. ജില്ലാ പ്രസിഡന്റ് ദിനേശൻ കല്ലംമുക്ക് പദയാത്ര ഉദ്ഘാടനം ചെയ്തു. ബി.എം.എസ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുന്ദരൻ അധ്യക്ഷത വഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ഷിജില പ്രദീപ്, ആറാം വാർഡ് മെമ്പർ വിദ്യാധരൻ കെ.പി., സുബ്രഹ്മണ്യൻ, വിവേകാനന്ദൻ, ദിനേശൻ വൈദ്യർമൂല എന്നിവർ സംസാരിച്ചു.


തട്ടാൻപടിയിൽ നിന്ന് ആരംഭിച്ച പദയാത്ര തലമുണ്ട, അയിലക്കാട്, പൂക്കത്തറ വഴിയാണ് എടപ്പാളിൽ സമാപിച്ചത്.

സമാപന സമ്മേളനം ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന സെക്രട്ടറി വി. രാജേഷ് ഉദ്ഘാടനം ചെയ്തു. കൃഷ്ണാനന്ദൻ, വി.ടി. ജയപ്രകാശൻ മാസ്റ്റർ, ജാഥാ ക്യാപ്റ്റൻ വിജീഷ് തലമുണ്ട എന്നിവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !