വാഷിങ്ടൺ: വീട് വൃത്തിയാക്കാത്തതിൻ്റെ പേരിൽ ഭർത്താവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഇന്ത്യൻ വംശജയായ അധ്യാപിക നോർത്ത് കരോലീനയിൽ അറസ്റ്റിലായി. ചന്ദ്രപ്രഭ സിങ് (44) എന്ന അധ്യാപികയാണ് അറസ്റ്റിലായത്. ഗുരുതരമായി പരുക്കേറ്റ ഭർത്താവ് അരവിന്ദ് സിങ് ചികിത്സയിലാണ്.
വീട് വൃത്തിയാക്കാത്തതിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് നൽകുന്ന വിവരം. ഭാര്യ മനഃപൂർവം കഴുത്തിൽ കുത്തിയതാണെന്ന് അരവിന്ദ് സിങ് പോലീസിന് മൊഴി നൽകി. എന്നാൽ, തർക്കത്തിനിടെ കത്തിയുമായി തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ഭർത്താവിൻ്റെ ശരീരത്തിൽ കൊണ്ടതാണെന്നാണ് ചന്ദ്രപ്രഭ സിങ് പോലീസിനോട് പറഞ്ഞത്.
വിവരമറിഞ്ഞ് പോലീസ് ഉടൻതന്നെ സ്ഥലത്തെത്തുകയും, പോലീസിൻ്റെ സഹായത്തോടെയാണ് അരവിന്ദിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.
അറസ്റ്റിലായ ചന്ദ്രപ്രഭയ്ക്ക് മജിസ്‌ട്രേറ്റ് ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും പിന്നീട് കർശന ഉപാധികളോടെ അനുവദിച്ചു. ഭർത്താവുമായി ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ചന്ദ്രപ്രഭ സിങ്ങിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.