ഭാര്യ പിണങ്ങിപ്പോയി: രണ്ടുവയസ്സുള്ള ഇരട്ട പെൺമക്കളുടെ കഴുത്തറുത്ത് കൊലപ്പെടുത്തി

 വാഷിം (മഹാരാഷ്ട്ര): ഭാര്യയുമായി വഴക്കിട്ട് പിരിഞ്ഞതിൻ്റെ ദേഷ്യത്തിൽ രണ്ടുവയസ്സുള്ള ഇരട്ട പെൺമക്കളുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം.


വാഷിം സ്വദേശിയായ രാഹുൽ ചവാൻ ആണ് അറസ്റ്റിലായത്. ഭാര്യയും രണ്ട് പെൺമക്കളുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് ദമ്പതികൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായത്. വഴക്കിനെത്തുടർന്ന് ഭാര്യ തൻ്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. തുടർന്ന് രാഹുൽ ചവാൻ മക്കളുമായി ഒറ്റയ്ക്ക് യാത്ര തുടർന്നു.

ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് രാഹുൽ ചവാൻ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു. രോഷാകുലനായ ഇയാൾ ബുൽധാന ജില്ലയിലെ അഞ്ചാർവാടിക്ക് സമീപമുള്ള വനപ്രദേശത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി, അവിടെവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.


സംഭവത്തിന് ശേഷം രാഹുൽ ചവാൻ നേരിട്ട് വാഷിം പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

പ്രാഥമിക അന്വേഷണത്തിൽ, കുട്ടികളുടെ മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ പ്രതി മൃതദേഹങ്ങൾ കത്തിക്കാൻ ശ്രമിച്ചോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

സംഭലസ്ഥലത്ത് ഡിവൈ.എസ്.പി. മനീഷ കദം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി. പോലീസ് സ്ഥലപരിശോധന പൂർത്തിയാക്കുകയും, ഫൊറൻസിക് സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !