സ്വർണ്ണത്തട്ടിപ്പ് കേസ്: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയതായി എസ്.ഐ.ടി.

 ശബരിമല തിരുവാഭരണം സ്വർണ്ണപ്പാളികളിൽ നിന്ന് തട്ടിപ്പ് നടത്തിയെന്ന കേസിൻ്റെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെത്തി. പോറ്റി വാങ്ങിക്കൂട്ടിയ ഫ്ലാറ്റുകളുടേയും ഭൂമിയുടേയും സുപ്രധാന രേഖകൾ എസ്.ഐ.ടി. പിടിച്ചെടുത്തു.


ബെംഗളൂരുവിന് പുറമെ, തട്ടിപ്പിലൂടെ ലഭിച്ച സ്വർണ്ണപ്പാളികളിലെ സ്വർണ്ണം വേർതിരിച്ചെടുത്ത ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലും എസ്.ഐ.ടി. പരിശോധന നടത്തി.

ഇന്നലെ രാവിലെ ആരംഭിച്ച ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടിലെ പരിശോധന രാത്രി വൈകുംവരെ നീണ്ടു. വീട്ടിൽ നിന്ന് ആഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഈ സ്വർണ്ണം എവിടെനിന്നാണ് ലഭിച്ചതെന്നറിയാൻ വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

പോറ്റി നിരവധി നിക്ഷേപങ്ങൾ നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിൻ്റെയും ഭാര്യയുടെയും പേരുകളിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടുകയും വൻതോതിൽ പലിശ ഇടപാടുകൾ നടത്തുകയും ചെയ്തതായി എസ്.ഐ.ടി. കണ്ടെത്തിയിട്ടുണ്ട്. കേസിൻ്റെ കൂടുതൽ വിവരങ്ങൾക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ പരിശോധനയും അന്വേഷണവും നടത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !