പാലായില്‍ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി.
സ്വകാര്യ ബസ് സമരത്തിൻ്റെ രണ്ടാം ദിവസവും പൊതുജനങ്ങൾക്ക് ദുരിതയാത്രയാണ് സമ്മാനിച്ചത്. സ്കൂളുകളിലും ഓഫീസുകളിലും ഹാജർ നില കുറവായിരുന്നു. തിരക്കേറിയ സമയങ്ങളിൽ കെഎസ്ആർടിസി ബസ്സുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി.
നാട്ടകം പോളിടെക്നിക് കോളേജിൽ നിന്നും വലവൂരിലേക്ക് സഞ്ചരിച്ച വിദ്യാർഥിനിക്ക് കൺസഷൻ നൽകാതിരുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും, എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടന്നിരുന്നു. അതേത്തുടർന്ന് എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ ജീവനക്കാർക്ക് നേരെ നടന്ന മർദ്ദനവുമാണ് തൊഴിലാളി സമരത്തിലേക്ക് നയിച്ചത്. പിന്നീട് ജീവനക്കാർക്ക് BJP അനുഭാവം ഉള്ള BMS യുണിയന്‍ ജീവനക്കാര്‍ക്ക് സഹായവുമായി എത്തുകയും തുടർന്ന് ഇന്ന് നടന്ന ചർച്ചകൾ ഫലം കാണുകയും ആയിരുന്നു.
ആർ ഡി ഒ കെ.എം. ജോസുകുട്ടി, തഹസിൽദാർ ലിറ്റി മോൾ തോമസ്, പാലാ ഡിവൈഎസ്പി കെ. സദൻ, എസ്എച്ച്ഒ പ്രിൻസ് ജോസഫ്, വിവിധ രാഷ്ട്രീയ കക്ഷികളയായ BJP, CPIM, BMS, മറ്റ് തൊഴിലാളി യൂണിയൻ പ്രതിനിധികള്‍, ഇവരെ പ്രതിനിധീകരിച്ച് നേതാക്കളായ ലാലിച്ചൻ ജോർജ്, സജേഷ് ശശി, ജോസുകുട്ടി പൂവേലിൽ, സാബു കാരയ്ക്കൽ, ശങ്കരൻകുട്ടി നിലപ്പന, Adv. G. അനീഷ്, ബിനീഷ് ചൂണ്ടച്ചേരി, ബസ് ഉടമകളായ ഡാന്റിസ് തെങ്ങുംപള്ളിക്കുന്നേൽ, കുട്ടിച്ചൻ കുഴിത്തോട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ചർച്ചയിൽ പങ്കെടുത്ത ഇടത് - ബിജെപി പ്രവർത്തകർ തമ്മില്‍ ഒരുവേള തർക്കം ഉണ്ടാവുകയും സമവായം അകലുകയും ചെയ്യുമായിരുന്ന അവസ്ഥയില്‍ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സംയമനം കാര്യങ്ങള്‍ നല്ല രീതിയില്‍ അവസാനിക്കാന്‍ കാരണമാകുകയായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളിൽ പാലായിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ അക്രമം നടത്തിയവർക്കെതിരെയും, പ്രശ്നങ്ങൾ സൃഷ്ടിച്ചവർക്കെതിരെയും മുഖം നോക്കാതെ നടപടിയെടുക്കുവാനും യോഗത്തിൽ തീരുമാനമായി. ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലും വിദ്യാർത്ഥികളെ മര്‍ദ്ദിച്ച കേസിലും തുടര്‍ നടപടി ഉണ്ടാകും.
പ്രചരിച്ച ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടാകും കൂടാതെ ബസ്സുകളിൽ RTO യുടെയും നേതൃത്വത്തില്‍ പരിശോധനയും നടക്കും എന്ന് ഇന്ന് ചേര്‍ന്ന യോഗത്തിൽ തീരുമാനം ആയി. നാളെ മുതൽ ബസ്സുകൾ സര്‍വീസ് നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.