തണ്ണീർക്കോട്: പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

 കൂറ്റനാട്: തണ്ണീർക്കോട് വള്ളിക്കാട്ട് തിയത്തു ചന്ദ്രമോഹനന്റെ (സുധീഷ്) മകൻ വിഘ്‌നേഷിനെ (17) കഴിഞ്ഞ ദിവസം വൈകീട്ട് മുതൽ കാണാനില്ലെന്ന് പരാതി. ഒക്ടോബർ 30, 2025 ബുധനാഴ്ച വൈകീട്ട് 8 മണി മുതലാണ് വിഘ്‌നേഷിനെ കാണാതായത്. കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


കൂറ്റനാട് വട്ടേനാട് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് വിഘ്‌നേഷ്.

വിഘ്‌നേഷിനെ കാണാതായതുമായി ബന്ധപ്പെട്ട് ഡെയ്‌ലി മലയാളി ന്യൂസ് ഇന്ന് (ഒക്ടോബർ 31) രാവിലെ 11 മണിക്ക് പിതാവുമായി സംസാരിച്ചു. "ഇന്ന് രാവിലെ 11 മണി വരെ കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല," എന്ന് ചന്ദ്രമോഹനൻ (സുധീഷ്) ഡെയ്‌ലി മലയാളി ന്യൂസിനോട് പറഞ്ഞു.

പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു:

📞 9744145680

വിഘ്‌നേഷിനെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബവും അധികൃതരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !