ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരാകരിച്ചതിനെ തുടർന്ന് സ്കൂൾ അധ്യാപികയെ അതിക്രൂരമായി ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിക്മംഗളൂരുവിലെ ജയാപുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
അറസ്റ്റിലായ ഭവിത് (26) പ്രദേശവാസിയാണ്. 25 വയസ്സുള്ള അധ്യാപികയെ വഴിയിൽ തടഞ്ഞുനിർത്തി, വസ്ത്രം അഴിച്ചുമാറ്റി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായാണ് പോലീസ് നൽകുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ വിദഗ്ധ ചികിത്സയ്ക്കായി ശിവമൊഗ്ഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്കൂളിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതി അധ്യാപികയെ ആക്രമിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി ഇയാൾ യുവതിയെ നിരന്തരം ശല്യപ്പെടുത്തി വരികയായിരുന്നു. തന്റെ പ്രണയാഭ്യർത്ഥന തീർത്തും നിരാകരിച്ചതും ഫോണിൽ ബ്ലോക്ക് ചെയ്തതുമാണ് പ്രതിയെ പ്രകോപിതനാക്കിയത്.
അധ്യാപികയുടെ യാത്രാമാർഗ്ഗം മുൻകൂട്ടി മനസ്സിലാക്കിയ പ്രതി, വഴിയരികിൽ ഒളിഞ്ഞിരുന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. മണിക്കൂറുകൾക്ക് ശേഷമാണ് വിജനമായ പ്രദേശത്ത് നിന്ന് നാട്ടുകാർ അധ്യാപികയെ രക്ഷപ്പെടുത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്. ജയാപുര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.