എടപ്പാൾ:മാസങ്ങളായി തകർന്നു കിടക്കുന്ന അംശകച്ചേരി തലമുണ്ട റോഡിന്റെ ശോചനീയാവസ്ഥയിൽ നാളുകളായി ഇതു വഴി പോവുന്ന യാത്രക്കാർ പ്രയാസപ്പെടുകയാണ്.
പല പ്രവർത്തികൾക്കായി റോഡിന്റെ ഇരു വശവും പൊളിച്ചു പോവുകയല്ലാതെ യാത്രക്കാരുടെ സുഖമമായ യാത്രക്ക് പുല്ല് വില കൽപ്പിക്കുകയുമാണ് അതികാരികളെന്നാണ് പരാതി ഉയരുന്നത് .ഒടുവിൽ ടാറിങ് ടെണ്ടറിങ് നടപടികൾ പൂർത്തിയായപ്പോൾ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പാതിരാത്രിയിൽ വാട്ടറാതോറിറ്റി റോഡ് പൊളിക്കുകയാണെന്നാണ് വീണ്ടും പരാതി ഉയർന്നിട്ടുള്ളത് റോഡ് പൊളിക്കൽ ദുസ്സഹമായതോടെ ഇതിലൂടെ വഴിനടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇതിനെ തുടർന്ന് യു.ഡി.വൈ.എഫ് നേതാക്കൾ കഴിഞ്ഞ ദിവസം പ്രവർത്തി നടക്കുന്ന അർധരാത്രിൽ തന്നെ റോഡ് പൊളിക്കൽ തടഞ്ഞു.നേതാക്കളായ വി.കെ.എ മജീദ്,ആസിഫ് പൂക്കരത്തറ,അബിൻ പൊറൂക്കര,രതീഷ്,അജ്മൽ വെങ്ങിനിക്കര എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരംഉടൻ തന്നെ ബന്ധപ്പെട്ടവർ സ്ഥലത്തെത്തി എത്രയും വേഗം പണി പൂർത്തീകരിക്കുമെന്നും.രാവിലെയും,ഉച്ചയ്ക്കും,രാത്രിയിലും വലിയ ടാങ്കറിൽ വെള്ളം റോഡിൽ അടിക്കാമെന്നും ഉറപ്പും ലഭിച്ചതിനെ തുടർന്നാണ് നേതാക്കൾ പിരിഞ്ഞത്.എടപ്പാൾ തകർന്നു കിടക്കുന്ന അംശകച്ചേരി തലമുണ്ട റോഡിന്റെ ശോചനീയാവസ്ഥയിൽ മാസങ്ങളായി പ്രയാസപ്പെട്ട്.യാത്രക്കാർ.
0
വെള്ളിയാഴ്ച, ഒക്ടോബർ 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.