മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിജയഭേരി വിജയപഥം എന്ന പേരിൽ പ്രത്യേക മാനസികാരോഗ്യ പിന്തുണാ പദ്ധതി "ബിഹേവിയർ വാക്സിൻ" സ്കൂളുകളിൽ നടപ്പിലാക്കുന്നു. ഒരു മെഡിക്കൽ വാക്സിൻ നമ്മെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതുപോലെ, ബിഹേവിയർ വാക്സിൻ നമ്മുടെ കുട്ടികളെ വൈകാരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്
മാനസിക സമ്മർദ്ദം, സമപ്രായക്കാരുടെ പ്രശ്നങ്ങൾ, പഠന വിമുഖത, വിഷാദരോഗങ്ങൾ, ആത്മഹത്യാ പ്രവണത, ലഹരി ഉപയോഗം, സ്ക്രീൻ ദുരുപോയോഗം ഉൾപ്പെടെ ഇന്ന് വിദ്യാലയ ജീവിതത്തിൽ കണ്ടു വരുന്ന മറ്റ് നിരവധി വെല്ലുവിളികളെയും നേരിടാൻ അവരെ മാനസികമായും വൈകാരികമായും വിദ്യാർത്ഥികളെ ശക്തരാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.വിദ്യാലയങ്ങളിലും ഗൃഹാന്തരീക്ഷത്തിലും കുട്ടികൾക്ക് നൽകുന്ന ആരോഗ്യകരമായ ജീവിത ശീലങ്ങൾ, ജീവിത നൈപുണ്യങ്ങൾ, പോസിറ്റീവ് ചിന്തകൾ, ഉറക്കത്തിന്റ ക്രമീകരണം, ശാരീരിക പ്രവർത്തനങ്ങളുടെ ഏകോപനം, ആത്മവിശ്വാസം വളർത്തിടുക്കുക, പരാജയത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുക, അവരുടെ വൈകാരിക പ്രശ്നങ്ങൾക്ക് പിന്തുണ നൽകുക എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങളുടെ ആകത്തുകയാണ് ബിഹേവിയർ വാക്സിൻ
കോഴിക്കോട് മെന്റൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ റഹീമുദ്ധീനാണ് ഈ പദ്ധതിക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിന് വേണ്ടി നേതൃത്വം നൽകുന്നത്. ജില്ല ഹൈസ്കൂൾ ജെ ആർ സി കേഡറ്റുകളിലൂടെ പിയർ ടീച്ചിംഗ് രീതിയിലാണ് പദ്ധതി വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നത്. സ്കൂൾ ജെ ആർ സി കൗൺസിലർ സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പദ്ധതിയുടെ ആദ്യഘട്ടമായ ജെ ആർ സി കൗൺസിലർമാർക്കുള്ള പരിശീലനം ജില്ലാ ആസൂത്രസമിതി ഓഫീസ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ ശ്രീമതി നസീബ അസീസ് അധ്യക്ഷത വഹിച്ചു. വികസന സമിതി അധ്യക്ഷ സെറീന ഹസീബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി കെ സി അബ്ദുറഹിമാൻ, റൈഹാനത്ത് കുറുമാടൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ റഫീഖ്, എസ് എസ് കെ ജില്ലാ കോഡിനേറ്റർ ശ്രീ അബ്ദുൽ സലീം, ജെ ആർ സി ജില്ലാ കോഡിനേറ്റർ ശ്രീമതി ഷഫ്ന, ശ്രീ ഷാഫി എന്നിവർ പങ്കെടുത്തു. പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ റഹീമുദ്ദീൻ, വിജയഭേരി കോഡിനേറ്റർ ടി സലീം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി
ഡോക്ടർ സി എച്ച് ഇബ്രാഹിംകുട്ടിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന അസറ്റ് എന്ന സന്നദ്ധ സേവന സംഘടനയാണ് പദ്ധതിക്ക് പിന്തുണ നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.