മുതിർന്നവരില്‍ മാത്രമല്ല കുട്ടികളിലും അമിതവണ്ണം വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. അമിതവണ്ണം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് കാരണമാകുന്നത്. ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് കുട്ടികളിലെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കും
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നത് അമിതവണ്ണം കുറയ്ക്കുന്നതിന് പ്രധാനമാണ്. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകള്‍ (വെള്ള ബ്രെഡ്, വെള്ള അരി, പായ്ക്ക് ചെയ്ത നൂഡില്‍സ്), സംസ്കരിച്ച ഭക്ഷണങ്ങള്‍ (പായ്ക്ക് ചെയ്ത കുക്കികള്‍, ചിപ്സ്, പഞ്ചസാര പാനീയങ്ങള്‍) എന്നിവ അമിതവണ്ണത്തിന് മാത്രമല്ല കാരണമാകുന്നത്. ഊർജ്ജനില കുറയ്ക്കുന്നതിന് ഇടയാക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും മൂഡ് സ്വീംഗിസിനും കാരണമാകും.കുട്ടികള്‍ക്ക് സ്കൂളില്‍ ഭക്ഷണം കൊടുത്ത് വിടുമ്ബോള്‍ ആരോഗ്യകരമായ ഭക്ഷണം നല്‍കാനാണ് ശ്രമിക്കേണ്ടത്. പനീർ ക്യൂബുകളും സീസണല്‍ പച്ചക്കറികളും പഴങ്ങളും നല്‍കുക. ആരോഗ്യകരമായ ഒരു പിടി നട്സ് ദിവസവും നല്‍കുക. •കാരറ്റ്, പയർ, ബീൻസ് എന്നിവ ചേർത്ത മില്ലറ്റ് ഉപ്പുമാവ് കുട്ടികള്‍ക്ക് നല്‍കുന്നതും മികച്ചൊരു ഓപ്ഷനാണ്. ഒരു ചെറിയ പാത്രത്തില്‍ മുളിപ്പിച്ച ചെറുപയർ ഉള്‍പ്പെടുത്തുക.വെള്ള കടല വേവിച്ചതിലേക്ക് തക്കാളി സവാള ചേർത്ത് സാലഡ് രൂപത്തില്‍ നല്‍കുന്നതും ആരോഗ്യത്തിനും നല്ലതാണ്. വെള്ളക്കടല സമ്ബൂർണ്ണ പ്രോട്ടീൻ ഭക്ഷണമാണ്. കാരണം ഇത് വയറു പെട്ടെന്ന് നിറയാൻ സഹായിക്കും. കുട്ടികള്‍ക്ക് നല്‍കാവുന്ന മറ്റൊരു ഭക്ഷണമാണ് വെജിറ്റബിള്‍ സാൻഡ്‌വിച്ച്. എന്നാല്‍ വെള്ള ബ്രെഡല്ല വേണ്ടത്. പകരം ധാന്യങ്ങള്‍ അടങ്ങിയ ഗോതമ്ബ് ബ്രെഡ് കുട്ടികള്‍ക്ക് സ്നാക്കായി നല്‍കാവുന്നതാണ്.റാഗി ഇഡ്ഡലി കുട്ടികളില്‍ അമിതവണ്ണം കുറയ്ക്കാൻ മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഒരു ചെറിയ പാത്രത്തില്‍ വിത്തുകളും നട്സും ചേർത്ത് കഴിക്കുന്നതും ഏറെ നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.