പാലാ . മൂലമറ്റത്തു നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയിൽ ബസിനു സ്വീകരണം നൽകി. മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മധ്യകേരളത്തിലെ പ്രമുഖ ചികിത്സാകേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മലയോര മേഖലയിൽ നിന്നുള്ളവർക്ക് എത്താൻ പുതിയ ബസ് സർവ്വീസ് ഏറെ ഉപകാരപ്പെടുമെന്നു അദ്ദേഹം പറഞ്ഞു.
ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ആശുപത്രി ഓപ്പറേഷൻസ്, ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് ഡയറക്ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, പ്രൊജക്ടസ്,ഐ.ടി, ലീഗൽ ആൻഡ് ലെയ്സൺ ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ,പാലാ എ.ടി.ഒ. അശോക് കുമാർ, മാർട്ടിൻ കോലടി, സന്തോഷ് കാവുകാട്ട് എന്നിവർ പ്രസംഗിച്ചു.എല്ലാദിവസവും രാവിലെ 8.20ന് മൂലമറ്റത്തു നിന്നും മുട്ടം, നീലൂർ, കൊല്ലപ്പള്ളി, പാലാ വഴി മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് ബസ് പുറപ്പെടും. 9ന് മുട്ടത്തും, 9.50ന് പാലായിലും 10.10ന് മെഡിസിറ്റിയിലും ബസ് എത്തിച്ചേരും. തിരികെ 10.40ന് മെഡിസിറ്റിയിൽ നിന്നു പാലം,മുട്ടം വഴി ബസ് തൊടുപുഴയിലേക്ക് പുറപ്പെടും.നിലവിൽ ഒരു സർവ്വീസ് ആണ് അനുവദിച്ചിരിക്കുന്നത്
ഫോട്ടോ ക്യാപ്ഷൻമൂലമറ്റത്തു നിന്നും മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസിനു മാർ സ്ലീവാ മെഡിസിറ്റിയിൽ നൽകിയ സ്വീകരണം മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ,റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ,റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഡോ.എമ്മാനുവേൽ പാറേക്കാട്ട്, പാലാ എ.ടി.ഒ. അശോക് കുമാർ തുടങ്ങിയവർ സമീപം
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.