കെ.​പി.​സി.​സി സംഘടിപ്പിച്ച ‘വി​ശ്വാ​സ സം​ര​ക്ഷ​ണ യാ​ത്ര’​യുടെ ഉദ്ഘാടനവേദി തകർന്ന് അപകടം നിരവധിപേർക്ക് സരമായി പരിക്ക്..

മൂവാറ്റുപുഴ: കെ.​പി.​സി.​സി സംഘടിപ്പി​ക്കു​ന്ന ‘വി​ശ്വാ​സ സം​ര​ക്ഷ​ണ യാ​ത്ര’​യുടെ ഉദ്ഘാടനവേദി തകർന്നു വീണു. ബെന്നി ബഹനാൻ എം.പി നയിക്കുന്ന യാത്രയുടെ മൂവാറ്റുപുഴയിലെ ഉദ്ഘാടന വേദിയാണ് തകർന്നു വീണത്. ഇന്ന് രാവിലെ പരിപാടി ആരംഭിക്കാനിരിക്കെയാണ് സംഭവം. മഴ നനയാതിരിക്കാൻ നിർമിച്ച പന്തലാണ് നിലംപൊത്തിയത്.

പന്തലിന്‍റെ കാലുകൾ തകർന്ന് വീഴുകയായിരുന്നു. സംഭവ സമയത്ത് കുറച്ച് പ്രവർത്തരാണ് പന്തലിൽ ഉണ്ടായിരുന്നത്. ഇവർക്ക് സാരമായ പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകർ തകർന്ന പന്തലിന്‍റെ കാലുകളും ഷീറ്റുകളും നീക്കം ചെയ്തു. അപകടം നടന്ന സ്ഥലത്തിന് എതിർവശത്തേക്ക് വേദി മാറ്റിയിട്ടുണ്ട്. പന്തൽ നിർമാണത്തിലെ വീഴ്ച പരിശോധിക്കുമെന്ന് എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് മാധ്യമങ്ങളെ അറിയിച്ചു

പന്തലിന്‍റെ അശാസ്ത്രീയ നിർമാണമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്‍റർലോക്ക് പാകിയ സ്ഥലത്ത് കാലുകൾ കുഴിച്ചിടാതെ പന്തൽ സ്ഥാപിച്ചെന്നാണ് കണ്ടെത്തൽ. ഭാരം താങ്ങാനാവാതെ പന്തൽ നിലംപൊത്തുകയായിരുന്നു. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​കൊ​ള്ള​ക്കും വി​ശ്വാ​സ​വ​ഞ്ച​ന​ക്കു​മെ​തി​രെ കെ.​പി.​സി.​സി സംഘടിപ്പി​ക്കു​ന്ന ‘വി​ശ്വാ​സ സം​ര​ക്ഷ​ണ യാ​ത്ര’​ ബെന്നി ബഹനാനാണ് നയിക്കുന്നത്

ഇന്ന് മൂവാറ്റുപ്പുഴയിൽ നിന്നാരംഭിക്കുന്ന യാത്ര ഈ മാസം 17ന് ചെങ്ങന്നൂർ അവസാനിക്കും. വി.ടി. ബൽറാമാണ് ജാഥാ വൈസ് ക്യാപ്റ്റൻ. ഒക്ടോബർ 18ന് കാരക്കാട് മുതൽ പന്തളം വരെ യു.ഡി.എഫ് നേതാക്കൾ നയിക്കുന്ന പദയാത്രയും സംഘടിപ്പിക്കുന്നുണ്ട്.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !