വാഹനം ഈടായിവാങ്ങി പണം പലിശയ്ക്കു നൽകി,വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന 47 ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് വാഹനം ഈടായിവാങ്ങി പണം പലിശയ്ക്കു നൽകുന്ന ആൾക്കെതിരെ കേസെടുത്ത് പൊലീസ്. കാഞ്ഞിരംകുളം കഴിവൂർ കൊറ്റം പഴിഞ്ഞിയിൽ അതുൽ ഭവനിൽ അതുൽ ദേവിനെതിരേയാണ് പൊലീസ് കേസെടുത്തത്.

വാഹനം ഈടായിവാങ്ങി പണം നൽകിയശേഷം അമിത പലിശ ഈടാക്കുന്നതായാണ് ഇയാൾക്കെതിരായ പരാതി. ഇത്തരത്തിൽ സ്വന്തമാക്കി വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന 47 ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെത്തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന.

വാഹനങ്ങൾ സെക്കൻഡ് ഹാൻഡ് വിൽപനയ്ക്കായി എത്തിച്ചതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ രേഖകൾ ഹാജരാക്കാൻ പറഞ്ഞെങ്കിലും വാഹനങ്ങൾ രഹസ്യമായി കടത്തിക്കൊണ്ട് പോകാനുള്ള ശ്രമം നടത്തി. ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെ പണയമായി വാങ്ങിയശേഷം പണം കടംകൊടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയത്.

വാഹന ഉടമകൾക്ക് കൊടുത്ത പണത്തിന് അമിത പലിശ വാങ്ങിയിരുന്നതായുള്ള വാഹന ഉടമകളുടെ പരാതിയിൽ അതുൽദേവിനെതിരേ നാലു കേസുകൾ രജിസ്റ്റർ ചെയ്തു. പിടികൂടിയ വാഹനങ്ങൾ കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹനങ്ങളുടെ ആർസി ഉടമകളെ കണ്ടത്തി തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം


.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !