സുല്‍ത്താന്‍ബത്തേരി: ഒക്ടോബര്‍ അവസാനവാരത്തോടെ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ പ്രധാന ഉത്പാദന യൂണിറ്റ് തുറന്നേക്കും. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്ന് സൊസൈറ്റി അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 2022 അവസാനത്തോടെയാണ് ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
പ്രവര്‍ത്തന മൂലധനം ലഭിക്കാത്തതും വിപണനരംഗത്തെ പ്രശ്നങ്ങളും അസംസ്കൃതവസ്തുവായ അറവുമാടുകളുടെ ലഭ്യതക്കുറവുമാണ് സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയത്. ഉത്പാദനശേഷിയുടെ 10 ശതമാനമാണ് വിനിയോഗിക്കാനായത്. മാത്രമല്ല നോട്ട് നിരോധനം, കൊവിഡ്, പ്രളയം എന്നിവയും സ്ഥാപനത്തിന്റെ പ്രതിസന്ധിയെ ബാധിച്ചു. ഇതോടെ മൂലധനസമാഹരണം അസാധ്യമായി. സ്ഥാപനത്തിന് നേതൃത്വം നല്കിയ മുന്‍ചെയര്‍മാന്‍ ഉള്‍പ്പെടെ ഡയറക്ടര്‍മാരും തൊഴിലാളികളും സൊസൈറ്റി അംഗങ്ങളില്‍ ഒരുവിഭാഗവും ഉള്‍പ്പെടെ പണംനിക്ഷേപിച്ചവരും പ്രതിസന്ധിക്കിരയായവരുമാണ്ഒരു കൂട്ടായ്മയില്‍ രൂപപ്പെട്ടുവന്ന സ്ഥാപനത്തില്‍ തുടക്കത്തിലുണ്ടാകാവുന്ന ദൗര്‍ബല്യങ്ങള്‍ മാനേജ്മെന്റ് തലത്തില്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ പ്രതിസന്ധിക്ക് പ്രധാനകാരണം മേല്സൂചിപ്പിച്ചവയാണെന്നും സൊസൈറ്റി അധികൃതര്‍ പറഞ്ഞു. ശരിയായ വിമര്‍ശനങ്ങള്‍ കേട്ടും പരിഗണിച്ചും ഫാക്ടറി തുറക്കാനും സമാന്തരമായി സ്ഥാപനത്തിന് സാമ്പത്തിക പിന്തുണ നല്‍കിയവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്സര്ക്കാര് വകയിരുത്തിയ പണം ലഭ്യമാക്കിയും സ്വകാര്യസംരംഭകരുടെ പങ്കാളിത്തം ഉപയോഗപ്പെടുത്തിയും എത്രയും വേഗം പരിഹാരം കാണാനാവുമെന്ന് ആത്മവിശ്വാസം ഭരണസമിതിക്കുണ്ട്. ഫാക്ടറി തുറക്കുന്നതടക്കമുള്ള വിഷയങ്ങള്‍ നിക്ഷേപകരുടെ യോഗം ചേര്‍ന്ന് വിശദീകരിച്ചതാണ്. ഈ സാഹചര്യത്തില്‍ അനാവശ്യവിവാദങ്ങള്‍ മേല്‍പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കും. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞ് സഹകരിക്കണമെന്നും മാനേജ്മെന്റ് അഭ്യര്ഥിച്ചുഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നത് സംരംഭത്തിന്റെ ഭാഗമായ എല്ലാവരെയും കടുത്ത ബുദ്ധിമുട്ടിലാക്കിയിരുന്നു. ഒരു കൂട്ടായ സംരംഭമായതിനാല്‍ ഇതേക്കുറിച്ച് വിമര്‍ശനങ്ങളും ചര്‍ച്ചകളും പ്രതിഷേധങ്ങളും സ്വാഭാവികമാണ്. ഇവ കേള്‍ക്കുകയും ശരിയായവ തിരുത്തേണ്ടതുമാണെന്ന മനോഭാവത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമങ്ങളുമായി ഭരണസമിതി മുന്നോട്ടുപോകുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.ഒരു കൂട്ടായ്മയില്‍ രൂപപ്പെട്ടുവന്ന സ്ഥാപനത്തില്‍ തുടക്കത്തിലുണ്ടാകാവുന്ന ദൗര്‍ബല്യങ്ങള്‍ ഉണ്ടായിട്ടുണ്ട്, ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി ഒക്ടോബര്‍ അവസാനവാരത്തോടെ തുറന്നേക്കും.
0
ശനിയാഴ്ച, ഒക്ടോബർ 04, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.