തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍ തീപിടിത്തം. ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നുപിടിച്ചത്. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നുപിടിച്ചതെന്നാണ് വിവരം.
തീ ഇനിയും നിയന്ത്രണ വിധേയമാക്കിയിട്ടില്ല. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍പ്പെടുന്നതാണ് കെട്ടിടം. തീ വളരെ വേഗം പടര്‍ന്ന് പിടിക്കുകയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലഅഞ്ചോളം കടകള്‍ ഇതിനോടകം കത്തിനശിച്ചതായാണ് വിവരം. കണ്ണൂര്‍, പയ്യന്നൂര്‍ പ്രദേശങ്ങളില്‍ നിന്ന് അഗ്നിശമന യൂണിറ്റുകള്‍ തളിപ്പറമ്പില്‍ എത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
0
വ്യാഴാഴ്ച, ഒക്ടോബർ 09, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.