സങ്കുൽ കലാമേള പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ. സി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാകണം ആധുനിക കാലഘട്ടത്തിൽ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ പള്ളിശ്ശേരി നാരായണൻ നമ്പൂതിരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബി.വി. എൻ. മലപ്പുറം ജില്ല സംയോജക് കെ.വി.സജിത്ത് കുമാർ, സങ്കുൽ സംയോജക് കെ.ഗിരീഷ്കുമാർ, സങ്കുൽ മാതൃഭാരതി ഭാരവാഹി പി.ഗായത്രി ചന്ദ്രൻ, വിദ്യാലയ സമിതി അംഗം പി. സുരേഷ് കല്ലംമുക്ക് എന്നിവർ ആശംസകളർപ്പിച്ചുസ്വാഗത സംഘം ജനറൽ കൺവീനർ കെ. പ്രീത ടീച്ചർ സ്വാഗതവും പ്രോഗ്രാം കൺവീനർ വി.എസ്. ആശ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ ഇനങ്ങളിൽ വിവിധ സ്റ്റേജുകളിലായി .കുട്ടികളുടെ മത്സരങ്ങളും നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.