ന്യൂയോർക്ക്: സ്റ്റാൻലിങ്ക് ഉപഗ്രഹങ്ങൾ അന്തരീക്ഷത്തിലേക്ക് തിരികെ പതിക്കുന്നതിൽ മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. ദിനേന ഇത് വർധിച്ചുവരികയാണെന്നും ഭൂമിയോടടുത്ത ഓർബിറ്റ് ബഹിരാകാശ മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമാകുന്ന സാഹചര്യമുണ്ടായേക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ഒന്നുമുതൽ രണ്ടുവരെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ദിവസവും ഇത്തരത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ വീഴുന്നതായി ഹാർവാഡ്-സ്മിത് സോണിയൻ സർവകലാശാലയിലെ ബഹിരാകാശ ശാസ്ത്രജ്ഞനായ ജോനാഥൻ മക്ഡൊവൽ പറയുന്നു. ഭൂമിയുടെ വിദൂരമേഖലകളിലടക്കം ഇന്റർനെറ്റ് സേവനം എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ കൂട്ടം. സ്പേസ് എക്സ്, ആമസോണിന്റെ പ്രൊജക്റ്റ് കുയ്പർ, ചൈനീസ് ഉപഗ്രഹ സേവനദാതാക്കൾ എന്നിവർ വരും വർഷങ്ങളിൽ സമാനമായ കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണ്. ഇത് പൂർത്തിയാവുന്നതോടെ അന്തരീക്ഷത്തിലേക്ക് തിരികെ വീഴുന്ന ക്രിത്രിമോപഗ്രഹങ്ങളുടെ എണ്ണം ദിവസം അഞ്ചിലധികമാവുമെന്നാണ് ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പ്.ഉയരുന്ന ഉപഗ്രഹക്കൂട്ടങ്ങൾ മക്ഡൊവലിന്റെ പഠനപ്രകാരം നിലവിൽ സ്റ്റാർലിങ്കിന്റെ 8,000 ഉപഗ്രഹങ്ങളാണ് ഭൂമിയെ വലം വെക്കുന്നത്. ഇതര സേവനദാതാക്കളുടെ ഉപഗ്രഹങ്ങൾ കൂടെ വിക്ഷേപിക്കപ്പെടുന്നതോടെ ഇത് 30,000 ആയി ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഭൂമിയോട് ഏറ്റവുമടുത്ത 1,000 കിലോമീറ്റർ ഓർബിറ്റിൽ ചൈനീസ് സേവന ദാതാക്കളുടേതായി 20,000 ക്രിത്രിമോപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കപ്പെട്ടേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത്തരം ഉപഗ്രഹങ്ങൾക്ക് അഞ്ചുവർഷം വരെയാണ് പ്രവർത്തനകാലാവധി പ്രതീക്ഷിക്കുന്നത്. ഇത് പ്രകാരം, ദിവസവും അഞ്ച് പ്രവർത്തന രഹിതമായ ഉപഗ്രഹങ്ങൾ വരെ ഭൂമിയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് എർത് സ്കൈക്ക് നൽകിയ അഭിമുഖത്തിൽ ജോനാഥൻ മക്ഡൊവൽ വ്യക്തമാക്കി.സാധാരണയായി ഒരു സ്റ്റാർലിങ്ക് ഉപഗ്രഹത്തിന് അഞ്ചുമുതൽ ഏഴുവർഷം വരെയാണ് കാലാവധി കണക്കാക്കുന്നത്. ഇതിന് ശേഷം പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇവയെ തിരികെ ഇറക്കുകയോ ഇവ സ്വാഭാവികമായി താഴേക്ക് പതിക്കുകയോ ആണ് ചെയ്യുക. ഇതിന് പുറമെ തകരാറിലായവയും താഴേക്ക് പതിച്ചേക്കാം. ആശങ്കയാവുന്ന കെസ്‍ലർ സിൻഡ്രോം പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളും റോക്കറ്റ് അവശിഷ്ടങ്ങളുമടക്കം മാലിന്യങ്ങൾ ഭൗമാന്തരീക്ഷത്തോട് അടുത്ത ഓർബിറ്റിൽ അടിഞ്ഞുകൂടുന്നത് കെസ്‍ലർ സിൻഡ്രോമിലേക്ക് വഴിതെളിച്ചേക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ഭൂമിയോട് അടുത്ത ഓർബിറ്റിൽ ബഹിരാകാശമാലിന്യങ്ങളുടെ സാന്ദ്രത വർധിക്കുന്നത് തുടർച്ചയായ കൂട്ടിയിടികൾക്ക് വഴിതെളിക്കുകയും കൂടുതൽ പൊടിപടലങ്ങൾ രൂപപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്ന സാഹചര്യമാണ് കെസ്‍ലർ സിൻഡ്രോംഓർബിറ്റ് ഉപയോഗശൂന്യമാകുന്നതിനൊപ്പം ഭൗമോപരിതലത്തിൽ നിന്നുള്ള ബഹിരാകാശ നിരീക്ഷണമടക്കം പ്രവർത്തനങ്ങൾ തടസപ്പെടുന്ന സാഹചര്യത്തിലേക്ക് കെസ്‍ലർ സിൻഡ്രോം വഴിവെക്കും. സൗരജ്വാലകളടക്കമുള്ള പ്രതിഭാസങ്ങൾ മനുഷ്യനിർമിത ഉപഗ്രഹങ്ങളുടെ ആയുസിനെ കാര്യമായി ബാധിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഇത് സ്ഥിതിഗതികൾ ഇനിയും വഷളാക്കിയേക്കുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.സ്റ്റാൻലിങ്ക് ഉപഗ്രഹങ്ങൾ അന്തരീക്ഷത്തിലേക്ക് തിരികെ പതിക്കുന്നതിൽ മുന്നറിയിപ്പുമായി ശാസ്ത്രലോകം..
0
വ്യാഴാഴ്ച, ഒക്ടോബർ 16, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.