കായംകുളം നഗരസഭ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാർത്ഥികള്‍ക്ക് "വിദ്യാശ്രേഷ്ഠ" പുരസ്കാരം 2025.

കായംകുളം നഗരസഭ വിദ്യാശ്രേഷ്ഠ പുരസ്കാരം 2025 ഒൿടോബർ 11ന്. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച പുരാതനമായ വാണിജ്യ നഗരമാണ് കായംകുളം. കായംകുളത്തിന്റെ സമഗ്ര വികസനം സാദ്ധ്യമാക്കുന്ന നഗരസഭ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാർത്ഥികള്‍ക്ക് "വിദ്യാശ്രേഷ്ഠ" പുരസ്കാരം ഈ വർഷവും നല്‍കി ആദരിക്കുന്നു.

നഗരസഭാപരിധിയിലെ, മുഴുവൻ വിഷയങ്ങള്‍ക്കും A+, A1നേടിയ എസ്.എസ്.എല്‍.സി, THSLC, പ്ലസ് 2, ( state, CBSE, ICSE) വിദ്യാർത്ഥികള്‍ക്കും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്കും, പ്രൊഫഷണൽ കോഴ്സുകളിലടക്കം ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികള്‍ക്കുമാണ് പുരസ്കാരം നല്‍കുന്നത്.

2025 ഒക്ടോബർ 11 ശനിയാഴ്ച ഉച്ചയ്ക്ക് 02 മണി മുതൽ കായംകുളം ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രശസ്ത ടെലിവിഷൻ അവതാരകൻ,ക്വിസ് മാസ്റ്റർ അക്കാദമിഷ്യയനുമായ ശ്രീ. ജി. എസ് പ്രദീപ് പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യും.

വിവിധ മേഖലകളിൽ ഉന്നതവിജയികളായ വിദ്യാർത്ഥികളെ ആദരിക്കുന്ന ഈ ചടങ്ങിൽ മറ്റ് വിശിഷ്ട വ്യക്തികൾ രാഷ്ട്രീയ സാമൂഹ്യ കലാരംഗത്തെ വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്നും ചെയർപേഴ്സൺ പി ശശികല പറഞ്ഞു.വൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാമില അനിമോൻ, മായാദേവി, പി. എസ് സുൽഫിക്കർ, ഫർസാന ഹബീബ് കൗൺസിലർമാരായ റെജി മാവനാൽ,രഞ്ജിതം, ഗംഗാദേവി, ഷെമി മോൾ തുടങ്ങിയവർ പങ്കെടുത്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !