ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയില്‍വേ പദ്ധതിയുടെ ഭാഗമായുളള തുരങ്കപാതയുടെ നിര്‍മാണം ആരംഭിച്ചു. സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഒമാനും യുഎഇയ്ക്കും ഇടയിലുള്ള യാത്രാ സമയം വലിയ തോതില്‍ കുറയും. ഇരുരാജ്യങ്ങളിലേക്കും കൂടുതല്‍ ആളുകള്‍ എത്തുന്നതിനും പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍
ഒമാനിലെ ബുറൈമി ഗവര്‍ണറേറ്റില്‍ സ്ഥിതി ചെയ്യുന്ന അല്‍ ഹജര്‍ പര്‍വതനിരകളിലൂടെയാണ് ഹഫീത് റെയില്‍ പദ്ധതിക്കായി തുരങ്കപാത ഒരുക്കുന്നത്. പദ്ധതിയുടെ ഏറ്റവും സുപ്രധാന നാഴികല്ലായാണ് ഇതിനെ വിലയിരുത്തുന്നത്. ഭാരമേറിയ ഉപകരണങ്ങളും നിര്‍മാണ സാമഗ്രികളും ഉപയോഗിച്ചാണ് തുരങ്കപാതയുടെ നിര്മാണംനൂതന എന്‍ജിനീയറിങ് സാങ്കേതിക വിദ്യകളുടെ സഹായവും പിന്‍ബലമായുണ്ട്. ചുറ്റുമുള്ള ആവാസവ്യവസ്ഥയെ ബാധിക്കാതെയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കികൊണ്ടുമാണ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. യന്ത്ര സാമഗ്രികള്‍ എത്തിക്കുന്നതിനായി പ്രത്യേക റോഡുകളും ഇവിടേക്ക് നിര്‍മിച്ചിട്ടുണ്ട്. തുരങ്ക പാത നിര്‍മാണം പൂര്‍ത്തിയാകുന്നതിന് പിന്നാലെ പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കടക്കും. ട്രാക്ക് രൂപവത്ക്കരണം, തുരങ്കങ്ങള്‍ക്കുള്ളില്‍ റെയില്‍ സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിന്നീടുള്ള ഘട്ടം. 34 മീറ്റര്‍ വരെ ഉയരമുള്ള 60 പാലങ്ങള്‍, 2.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ എന്നിവയുള്‍പ്പെട്ടതാണ് റെയില്‍ പദ്ധതിഹഫീത് റെയില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഒമാനില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള യാത്രാസമയം വലിയതോതില്‍ കുറയും. സുഹാറിനും അബുദബിക്കും ഇടയിലുള്ള യാത്രാ ദൂരം 100 മിനിറ്റുകൊണ്ട് താണ്ടാനാവും. യാത്രാ, ചരക്ക് സേവനങ്ങള്‍ക്കായി 303 കിലോമീറ്റര്‍ ദുരത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയായിരിക്കും പാസഞ്ചര്‍ സര്‍വീസ് നടത്തുക. ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാക്കാനും പദ്ധതിയിലൂടെ കഴിയും. ഒമാന്റെ ടൂറിസം മേഖലയിലും റെയില്‍ പദ്ധതി വലിയ പുരോഗതി കൊണ്ടുവരുമെന്നാണ് പ്രതീക്ഷഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയായ ഹഫീത് റെയില്‍വേ തുരങ്കപാതയുടെ നിര്‍മാണം ആരംഭിച്ചു.
0
വ്യാഴാഴ്ച, ഒക്ടോബർ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.