ദ്വിദിന ദേശീയ സെമിനാർ പാലാ അൽഫോൻസാ കോളേജിൽ

പാലാ :  അൽഫോൻസാ കോളേജിൽ രണ്ടുദിവസത്തെ ദേശീയ സെമിനാർ ഒക്ടോബർ 7, 8 തീയതികളിൽ നടക്കും. കേന്ദ്ര ഗവൺമെന്റിന്റെ ഫണ്ടിങ് ഏജൻസിയായ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോ ടെക്നോളജിയുമായി ചേർന്ന് കോളേജിലെ സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് "എൻവയോൺമെന്റൽ സസ്റ്റൈനബിലിറ്റി ഫോർ എ ബെറ്റർ ഫ്യൂച്ചർ " എന്ന സെമിനാർ നടക്കുക.

പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരും ആയ റവ. ഡോ. ജോസഫ് തടത്തിലിന്റെ അധ്യക്ഷതയിൽ കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി സുവോളജി വിഭാഗം തലവൻ പ്രൊഫ. ഡോ. മഥൻ രമേശ് ഉദ്ഘാടന കർമ്മം നിർവഹിക്കും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള വിവിധ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും നിന്നുമായി നിരവധി അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും സെമിനാറിൽ സംബന്ധിക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യും

ഡോ. ജാഫർ പാലോട്ട് ( സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ), ഡോ. രാജീവ് രാഘവൻ (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ്), ഡോ. ജോയ്സ് ജോസ് ( ഡീൻ ഓഫ് റിസർച്ച് ആൻഡ് അസോസിയേറ്റ് പ്രൊഫസർ ഇൻ സുവോളജി, സെൻതോമസ് കോളേജ് തൃശ്ശൂർ ) തുടങ്ങിയവർ ക്ലാസുകൾ നയിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിസ്റ്റർ മിനിമോൾ മാത്യു, സെമിനാർ കോർഡിനേറ്റർ ഡോ. അമ്പിളി ടി ആർ എന്നിവർ അറിയിച്ചു


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !