കോട്ടയം;പാലായിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ഇന്ന് രാവിലെ 9 മണിമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം എസ്എഫ്ഐ വനിതാ നേതാവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ ഉണ്ടായ തർക്കത്തെതുടർന്ന് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു.തുടർന്ന് ഇന്നലെ വൈകുന്നേരം പ്രതിഷേധ പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ പോലീസിന്റെയും സിപിഎം നേതാക്കളുടെയും മുൻപിൽ വെച്ച് സ്വകാര്യ ബസ് ജീവനക്കാരെ ക്രൂരമായി മർദിച്ചത്.സംഭവത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാർ ഇന്ന് രാവിലെ ഒൻപതുമുതൽ വൈകിട്ട് ആറുമണിവരെ മിന്നൽ പണിമുടക്കിന് ആഹ്വനം ചെയ്തു.വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കും മറ്റ് നിരവധി ആവശ്യങ്ങൾക്കുമായി ബസ്റ്റാന്റിൽ എത്തിയ നൂറുകണക്കിന് പേർ മിന്നൽ പണിമുടക്കിൽ വലഞ്ഞു.സംഭവത്തെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി ബസ് തൊഴിലാളികളുമായി സംസാരിച്ചെങ്കിലും സമരത്തിൽ നിന്ന് പിന്മാറാൻ ജാവനക്കാർ തായ്യാറായില്ല.സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശം വിദ്യാർത്ഥികൾ എന്ന് അവകാശപ്പെടുന്നവരും മറ്റ് ഗുണ്ടകളും ചേർന്ന് ഇല്ലാതാക്കുകയാണെന്നും വിഷയത്തിൽ നീതിപൂർവമായ നടപടി അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും.ബസ് തൊഴിലാളി നേതാക്കളായ ടോമി,ജോസഫ് തോമസ്, അനന്ദു എം നായർ, ജിഷ്ണു തോമസ്, ദീപു കെ ദാസ്, അജിത് ചന്ദ്രമോഹൻ തുടങ്ങിയവർ ഡെയ്‌ലി മലയാളി ന്യൂസിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.