പാലാ ;പരിശുദ്ധിയുടെ പരിമളം തൂവുന്ന വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് ഇന്ന് രാവിലെ 9.45 ന് കൊടിയുയർന്നു. കത്തീഡ്രൽ പള്ളി വികാരി ഫാദർ ഡോക്ടർ ജോസ് കാക്കല്ലിൽ കൊടി ഉയർത്തി.
രാവിലെ തന്നെ പള്ളിയിൽ നിന്നും മുത്തുക്കുടകളുടെ അകമ്പടിയോടെ വൈദീകർ കോടി മരത്തിന്റെ സമീപത്തെത്തി കൊടിയും കൊടിമരവും ആശീർവദിച്ചു.പ്രാർത്ഥനകൾക്ക് ശേഷം കിഴതടിയൂർ പള്ളി വികാരി ഫാദർ തോമസ് പുന്നത്താനത്ത് ;റവ ഫാദർ മാത്യു വെണ്ണായിപ്പള്ളിൽ(സഹ വികാരി) ;റവ ഫാദർ സെബാസ്ററ്യൻ ആലപ്പാട്ടുകുന്നേൽ (പാസ്റ്ററൽ അസിസ്റ്റൻറ്) എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ കത്തീഡ്രൽ പള്ളി വികാരി ഫാദർ ഡോക്ടർ ജോസ് കാക്കല്ലിൽ പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് തിരുന്നാൾ പതാക ഉയർത്തി.തുടർന്ന് റവ ഫാദർ ബിജു കുന്നക്കാട്ടിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും ,നൊവേനയും നടന്നു .12 മണിക്ക് റവ ഫാദർ വിൻസെന്റ് മൂങ്ങാമാക്കൽ ന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും ,നൊവേനയും ,ഉച്ചകഴിഞ്ഞു മൂന്നിന് വിശുദ്ധ കുർബാനയും നൊവേനയും ,വൈകിട്ട് അഞ്ചിന് റവ ഫാദർ തോമസ് തയ്യിലിന്റെ കാർമ്മികത്വത്തിൽ .630ആഘോഷമായ സുറിയാനി കുർബാനയും നൊവേനയും ഉണ്ടായിരിക്കും .6.30 ന് ദേവാലയത്തിൽ ജപമാല ;ഏഴിന് വിശുദ്ധ കുർബാന.
കൊടി ഉയർത്തൽ ചടങ്ങിൽ കൈക്കാരന്മാരായ ടോമി കെ കെ കാട്ടൂപ്പാറയിൽ;കെ സി ജോസഫ് കൂനംകുന്നേൽ;ജോജി ജോർജ് പോന്നടംവാക്കൽ ;ടോമി സെബാസ്ററ്യൻ ഞാവള്ളിമംഗലത്തിൽ ;സോജൻ കല്ലറയ്ക്കൽ (പബ്ലിസിറ്റി കൺവീനർ) ജോസുകുട്ടി പൂവേലിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.