തിരുവനന്തപുരം : പിണറായി വിജയൻ സർക്കാരുകളുടെ കാലത്ത് ഭരണനേതൃത്വത്തിനെതിരെ സിപിഐ നടത്തിയ ഏറ്റവും ശക്തമായ കലാപമാണ് പിഎം ശ്രീ വിഷയത്തിൽ ഉണ്ടായത്.
ദേശീയ നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നതിനാൽ അതിന്റെ രാഷ്ട്രീയമാനം വലുതാണ്. ‘ബിജെപി സർക്കാരിന്റെ വർഗീയ നയങ്ങൾ പകർത്താൻ നിങ്ങളൊരുങ്ങിയാൽ കൂടെ ഞങ്ങളുണ്ടാവില്ല’ എന്ന താക്കീതാണ് സിപിഐ നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിന് ഇപ്പോഴത്തെ നിസ്സഹായത ഒട്ടും ഭൂഷണമാകില്ല.സിപിഐക്ക് ബോധ്യമായ തിരുത്തലിന് സിപിഎം തയാറായില്ലെങ്കിൽ മന്ത്രിസഭായോഗങ്ങളിൽ നിന്നു വിട്ടുനിൽക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേ എടുത്ത ധാരണ നിർവാഹകസമിതി തീരുമാനമാക്കുകയാണു ചെയ്തത്. നാളെ മന്ത്രിസഭാ യോഗം ചേരുമ്പോൾ മാത്രം പ്രാബല്യത്തിൽ വരുന്ന തീരുമാനമായതുകൊണ്ടാണ് അതു പ്രഖ്യാപിക്കാത്തത്.
സിപിഐ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ മുഖ്യമന്ത്രി തള്ളിക്കളയില്ലെന്ന് അവർ കരുതുന്നു. ‘കാബിനറ്റിൽനിന്നു വിട്ടുനിൽക്കും’ എന്ന ഭീഷണി പരസ്യമായി മുഴക്കുന്നത് മുന്നണി മര്യാദയ്ക്കു ചേരുന്നതല്ലെന്നും വിലയിരുത്തലുണ്ട്. ഇപ്പോഴത്തെ നിലയിൽ സിപിഐ സിപിഎമ്മിന് കൊടുത്തിരിക്കുന്ന ‘ഡെഡ്‌ലൈൻ’ നവംബർ 4 ആണ്. അതിനു മുൻപ്, കേന്ദ്രവുമായി ഒപ്പിട്ട ധാരണാപത്രത്തിൽനിന്നു പിൻവാങ്ങുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകണം എന്നാണ് ആവശ്യം. അത് തീർത്തും അപ്രായോഗികമായ ആവശ്യമായാണ് സിപിഎം കരുതുന്നത്.
ചെയ്തതിൽനിന്നു പിന്നോട്ടില്ല; ഇനി എന്തു വേണമെന്ന് കൂട്ടായി ആലോചിക്കാം എന്നതാണ് അവരുടെ വാഗ്ദാനം. അത് സിപിഐക്കു സ്വീകാര്യമല്ല. പ്രതിസന്ധിക്ക് അയവുണ്ടായില്ലെങ്കിൽ സിപിഐയുടെ 4 മന്ത്രിമാരും നാലിന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിന്റെ അംഗീകാരത്തോടെ രാജിവയ്ക്കുന്നതിലേക്ക് കാര്യങ്ങളെത്തും.
അഞ്ചാം തീയതി ജില്ലാ നേതൃയോഗങ്ങൾ വിളിക്കാൻ തീരുമാനിച്ചത് ഇതുകൂടി മുന്നിൽക്കണ്ടാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അതേ ദിവസം പ്രഖ്യാപിക്കാനാണു സാധ്യത. തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കൂച്ചുവിലങ്ങിടാൻ നോക്കേണ്ടെന്ന സന്ദേശം കൂടിയാണ് ഈ തീരുമാനത്തിലൂടെ സിപിഐ നൽകിയിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.