കടയ്ക്കൽ: സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഐരക്കുഴി കൊച്ചു തോട്ടംമുക്ക് താഴെതോട്ടം ഹൗസിൽ അർച്ചനയാണ് (44) ഒരുവർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം പിടിയിലായത്. 2023-24 കാലഘട്ടത്തിലാണ് അർച്ചന ജോലിക്ക് നിന്നിരുന്നത്.ഈ കാലയളവിലാണ് പലപ്പോഴായി ഏഴര പവനോളം മുക്കുപണ്ടം മുപ്പത്തിനാല് തവണകളായി പണയം വച്ചത്. ഉച്ചസമയത്ത് സ്ഥപന ഉടമ ഗീതാ വിദ്യാധരൻ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്താണ് മുക്കുപണ്ടം പണയം വച്ച് പൈസ തട്ടിയിരുന്നത്.
ഉടമയ്ക്ക് സംശയം തോന്നിയതോടെ അർച്ചന മുങ്ങി. തിരുവനന്തപുരത്ത് ജോലിക്ക് നിന്ന വീട്ടിൽ നിന്നാണ് അർച്ചനയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.