കോട്ടയം :രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കോട്ടയം ജില്ലയിൽ. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനാണു രാഷ്ട്രപതി എത്തുന്നത്.
ജൂബിലി സ്മാരകമായ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും വൈകിട്ട് 4ന് കോളജിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി നിർവഹിക്കും.തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പാലായിൽ എത്തുന്ന രാഷ്ട്രപതി കോളജിലെ ചടങ്ങുകൾക്കു ശേഷം ഹെലികോപ്റ്ററിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തും. ഇവിടെനിന്ന് റോഡ് മാർഗം കുമരകം താജ് ഹോട്ടലിലേക്ക് പോകും. കുമരകത്ത് ഇന്നു താമസിക്കുന്ന രാഷ്ട്രപതി നാളെ 11ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് പോകും.
കോട്ടയം, പാലാ, കുമരകം എന്നിവിടങ്ങളിൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ഇന്ന് ശിവഗിരിയിൽ. രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ ഇന്നു 10.30നു രാഷ്ട്രപതി ദ്രൗപദി മുർമു അനാവരണം ചെയ്യും. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എന്നിവർ പങ്കെടുക്കും.
ഇവിടെ രാഷ്ട്രപതി.പ്രസംഗിക്കുന്നില്ല. വിമാനത്താവളത്തിൽനിന്നു ഹെലികോപ്റ്ററിൽ ഉച്ചയ്ക്കു 12.40ന് രാഷ്ട്രപതി വർക്കല ബീച്ച് ഹെലിപാഡിൽ എത്തും. തുടർന്നു കാറിൽ 12.50നു ശിവഗിരി മഹാസമാധിയിലെത്തും. പുഷ്പാർച്ചനയ്ക്കും പ്രാർഥനയ്ക്കും ശേഷം, ശ്രീനാരായണ ഗുരുദേവ സമാധി ശതാബ്ദി ആചരണത്തിന്റെ 3 വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ തീർഥാടന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രിമാരായ വി.എൻ.വാസവൻ, വി.ശിവൻകുട്ടി എന്നിവർ പങ്കെടുക്കും. ഭക്ഷണവും വിശ്രമവും കഴിഞ്ഞു 3 മണിയോടെ ശിവഗിരിയിൽനിന്നു മടങ്ങും. 3.50നു പാലാ സെന്റ് തോമസ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററിലെത്തുന്ന രാഷ്ട്രപതി, 4.15നു കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും.
5.10നു ഹെലികോപ്റ്ററിൽ.കോട്ടയത്തേക്ക്. 6.20നു കുമരകം താജ് റിസോർട്ടിലെത്തി അവിടെ താമസിക്കും. നാളെ രാവിലെ 11നു കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്. 11.35നു കൊച്ചി നാവിക വിമാനത്താവളത്തിൽ സ്വീകരണം. റോഡ് മാർഗം 12ന് എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തി, കോളജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും.
1.10നു ബോൾഗാട്ടി പാലസിൽ ഉച്ചഭക്ഷണവും വിശ്രമവും. വൈകിട്ട് 3.45 നു നാവികസേനാ വിമാനത്താവളത്തിൽനിന്നു ഹെലികോപ്റ്ററിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി, 4.15നു പ്രത്യേക വിമാനത്തിൽ ഡൽഹിക്കു മടങ്ങും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.