റായ്പുർ: മാവോയിസ്റ്റുകളുമായി ചർച്ചയില്ലെന്നും അവർക്ക് സർക്കാർ മുന്നോട്ടുവച്ച പദ്ധതിപ്രകാരം ആയുധം താഴെവച്ച് കീഴടങ്ങാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
അടുത്ത വർഷം മാർച്ച് 31 ആണ് സമയപരിധിയെന്നും അതോടെ രാജ്യം പൂർണമായും മാവോയിസത്തോട് വിടപറയുമെന്നും അദ്ദേഹം പറഞ്ഞു. ‘മാവോയിസ്റ്റുകളുമായി ചർച്ച നടത്തണമെന്ന് ചിലർ ആവശ്യപ്പെടുന്നു. എന്താണു സംസാരിക്കാനുള്ളത്.മാവോയിസ്റ്റുകൾക്ക് കീഴടങ്ങാനും പുനരധിവാസത്തിനുമുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നോട്ടുവന്ന് ആയുധങ്ങൾ താഴെവച്ച് കീഴടങ്ങുക. ബസ്തർ ഉൾപ്പെടെയുള്ള നക്സൽ ബാധിത മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാറും ഛത്തീസ്‌ഗഡ് സർക്കാറും പ്രതിജ്ഞാബദ്ധരാണ്’ –അമിത് ഷാ പറഞ്ഞു.
ബസ്തർ മേഖലയിലെ സമാധാനം അസ്ഥിരപ്പെടുത്താൻ ശ്രമിച്ചാൽ സുരക്ഷാ സേന കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ നിന്നാണ് മാവോവാദം ഉണ്ടായത് എന്ന തെറ്റിദ്ധാരണ ഡൽഹിയിലെ ചിലർ കാലങ്ങളായി പ്രചരിപ്പിക്കുകയാണ്. എന്നാൽ ബസ്തർ മേഖലയുടെയാകെ വികസനത്തിനു തടസ്സമായി നിൽക്കുന്നത് മാവോയിസ്റ്റുകളാണ് –അമിത് ഷാ പറഞ്ഞു.
മാവോയിസ്റ്റുകൾക്കെതിരെ കേന്ദ്രം നടപടി ശക്തമാക്കിയ സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രസ്താവന. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ബിജാപൂരിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. എല്ലാവരും സി.പി.ഐ. മാവോയിസ്റ്റ് അംഗങ്ങളാണ്. കീഴടങ്ങിയവരിൽ 49 പേരുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.