പാലാ: ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേലിന്റെ 150-ആം ജന്മവാർഷികത്തോടനുബന്ധിച്ച്.
കേരള പോലീസും കോട്ടയം ജില്ലാ പോലീസും സ്റ്റുഡൻസ് പോലീസ് കേഡറ്റും സംയുക്തമായി ലഹരിക്കെതിരെ പാലായിൽ കൂട്ടട്ടയോട്ടം സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള സന്ദേശം പൊതുജനങ്ങളിലും കുട്ടികളിലും എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചതെന്ന് പാലാ ഡിവൈഎസ്പി കെ സദൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.സർദാർ വല്ലഭായി പട്ടേൽ 150-ആം ജന്മ വാർഷികത്തോടനുബന്ധിച്ച് എസ്പിസി ജില്ലയിലൂടെ നീളം നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരുന്നു. കുട്ടികൾക്കിടയിൽ ദേശബോധം ഉണ്ടാക്കുക. ലഹരിക്കെതിരെ സന്ദേശം നൽകുക എന്നതാണ് പ്രധാനമായും ഉദ്ദേശമെന്ന് പാലാ ഡിവൈഎസ്പി പറഞ്ഞു.പ്രോഗ്രാമിൽ വ്യാപാരി വ്യവസായി യൂത്ത് വിങ്ങും മറ്റ് സംഘടനകളും സഹകരിച്ചു. കുട്ടികളുടെ ക്ലാസ് നഷ്ടപ്പെടാത്ത രീതിയിൽ രാവിലെ ആഘടിപ്പിച്ച പ്രോഗ്രാമിൽ പാലാ നഗര സഭ കൗൺസിലർ ബൈജു കൊല്ലംമ്പറമ്പിൽ.DYSP കെ സദൻ, പാലാ SHO പ്രിൻസ് ജോസഫ്. സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി,
സബ് ഡിവിഷനിൽ പാലാ. കിടങ്ങൂർ എന്നിവിടങ്ങളിൽ നിന്നുള്ള സ്കൂളുകളിലെ കുട്ടികളും അധ്യാപകരും. പോലീസ് ഉദ്യോഗസ്ഥരും. വ്യാപാരി വ്യവസായി യൂത്ത് വിങ് നേതാക്കളും പ്രോഗ്രാമിൽ പങ്കെടുത്തു.ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് പ്രോഗ്രാം അവസാനിപ്പിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.