ഏഷ്യൻ രാജ്യങ്ങൾക്ക് എന്തു പ്രയോജനം..ട്രംപിന്റെ കെണിയിൽ വേണോ രാജ്യങ്ങൾ

ക്വാലാലംപുർ: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ വ്യാപാരക്കരാറുകൾ യാഥാർത്ഥ്യമാകുമ്പോൾ യുഎസിന് വ്യക്തമായ നേട്ടങ്ങൾ പ്രകടമാണെങ്കിലും ഏഷ്യൻ രാജ്യങ്ങൾക്ക് എന്തു പ്രയോജനം ലഭിക്കുമെന്നതിൽ അവ്യക്തത തുടരുന്നു.

ട്രംപ് ചരിത്രപരം എന്ന് വിശേഷിപ്പിച്ച വ്യാപാരക്കാരാറുകൾ അവ്യക്തതകൾ നിറഞ്ഞതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.ഞായറാഴ്ച മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ എത്തിയതിന് ശേഷമുള്ള തിരക്കിട്ട പ്രവർത്തനങ്ങൾക്കിടയിൽ ട്രംപ്, മലേഷ്യ, കംബോഡിയ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളും തായ്‌ലൻഡ്, വിയറ്റ്നാം രാജ്യങ്ങളുമായുള്ള കരാറുകളുടെ രൂപരേഖയും പുറത്തുവിട്ടു. 

പുതിയ കരാറുകൾ യുഎസ്സിന് വ്യക്തമായ നേട്ടങ്ങൾ സമ്മാനിക്കുന്നുണ്ട്. ഈ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യു.എസ്. കയറ്റുമതിയുടെ നിരവധി നികുതി-നികുതിയേതര തടസ്സങ്ങൾ നീക്കം ചെയ്യാൻ ഈ കരാറുകൾ സഹായിക്കും.

എന്നാൽ, ഈ നാല് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് എന്തെല്ലാം നേട്ടങ്ങൾ ഉണ്ടാകുമെന്നതിൽ വ്യക്തതയില്ല. ട്രംപ് ആദ്യം ചുമത്തിയ 19%-20% നികുതി നിരക്കിൽ കുറവ് വരുത്താൻ ഈ രാജ്യങ്ങൾക്ക് ചർച്ചയിലൂടെ സാധിച്ചിട്ടില്ല. കംബോഡിയയിൽ നിന്നും മലേഷ്യയിൽ നിന്നുമുള്ള ചില കയറ്റുമതികൾക്ക് നികുതി ഇളവ് ലഭിക്കുമെങ്കിലും പരിമിതമായിരിക്കും എന്നാണ് സൂചന. 

ഈ വ്യാപാരക്കരാറുകൾ ഏകപക്ഷീയമാണെന്നും തെക്കുകിഴക്കൻ ഏഷ്യക്ക് വ്യക്തമായ നഷ്ടങ്ങളും അവ്യക്തമായ നേട്ടങ്ങളുമാണ് ഇത് നൽകുന്നതെന്നും ബ്ലൂംബെർഗ് ഇക്കണോമിക്‌സ് റിപ്പോർട്ട് ചെയ്യുന്നു. 

യു.എസ്. ഉൽപ്പന്നങ്ങൾ തെക്കുകിഴക്കൻ ഏഷ്യയിലേക്ക് പ്രവേശിക്കുമ്പോൾ നികുതികളും മറ്റ് നിയന്ത്രണങ്ങളും പിൻവലിക്കാൻ സാധ്യതയുണ്ട്. ഇത്, യു.എസ്സിന്റെ പൊതുവായ നികുതി സമ്മർദ്ദം നേരിടുന്ന പ്രാദേശിക വ്യവസായത്തിന് ഭീഷണിയാണെന്നാണ് വിലയിരുത്തൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !